കളമശ്ശേരി: അഭിമന്യു വധക്കേസ് അന്വേഷണത്തിൽ പൊലീസിെൻറ ഭാഗത്ത് കള്ളക്കളി ഉണ്ടായിട്ടുണ്ടെന്ന് കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം. സുധീരൻ. പൊലീസിനെക്കൊണ്ട് അന്വേഷിക്കാൻ കഴിയുന്നില്ലെങ്കിൽ കേസ് എൻ.ഐ.എയെ ഏൽപിക്കണമെന്നും സുധീരൻ പറഞ്ഞു. സ്വകാര്യ ബാങ്കിെൻറ കുടിയിറക്ക് ഭീഷണി നേരിടുന്ന മാനാത്തുപാടം പ്രീത ഷാജിയുടെ വീട്ടിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. മട്ടന്നൂരിലെ ഷുഹൈബിെൻറ കൊലപാതകംപോലെ കേരളം കരഞ്ഞ മറ്റൊരു കൊലപാതകമാണ് അഭിമന്യുവിേൻറത്. കേസിലെ പ്രതികൾ കൈയെത്തുംദൂരത്ത് ഉണ്ടായിട്ടും പിടികൂടാത്തത് പൊലീസിെൻറ വീഴ്ചയാണ്. പ്രതികളുടെ പേരിൽ കൃത്യമായ വകുപ്പുകൾ ചുമത്തണം. ഇവിടെ പ്രതിസ്ഥാനത്തുള്ളവർ എസ്.ഡി.പി.ഐ, കാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ്. അവർ മത തീവ്രവാദികളാണെന്ന കാര്യത്തിൽ ഒരുസംശയവുമില്ല. ഇവർക്കെതിരെ യു.എ.പി.എപോലുള്ള കൃത്യമായ വകുപ്പുകൾ ചുമത്തണം. ഇക്കാര്യത്തിൽ പൊലീസിെൻറ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്നും സുധീരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.