ചെങ്ങന്നൂർ: ക്ഷേത്രക്കുളത്തിൽ മുങ്ങിത്താഴ്ന്ന വിദ്യാർഥിക്ക് യുവാവ് രക്ഷകനായി. കുരട്ടിക്കാട് ശ്രീഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ പത്താംക്ലാസ് വിദ്യാർഥി വിവേകിനെയാണ് ബുധനൂർ കടമ്പൂര് സോപാനത്തിൽ ശിവദാസൻ നായരുടെ മകൻ 28കാരൻ അരുൺദാസ് രക്ഷപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. കുരട്ടിക്കാട് ശ്രീധർമശാസ്ത ക്ഷേത്രത്തിന് സമീപത്തെ ആഴമേറിയ തന്മടിക്കുളത്തിലാണ് വിദ്യാർഥി മുങ്ങിത്താഴ്ന്നത്. നാല് കുട്ടികൾ തന്മടിക്കുളത്തിൽ നീന്താനെത്തിയതായിരുന്നു. വിവേക് കുളത്തിെൻറ ഏറ്റവും ആഴമേറിയ ഭാഗത്ത് താഴ്ന്നുപോവുകയായിരുന്നു. കരയിൽനിന്ന കൂട്ടുകാർ ഉച്ചത്തിൽ നിലവിളിച്ചു. ഈ സമയം ക്ഷേത്രദർശനം നടത്തുകയായിരുന്ന അരുൺദാസെത്തി സാഹസികമായി രക്ഷപ്പെടുത്തി കരയിലെത്തിക്കുകയായിരുന്നു. അവധിക്ക് നാട്ടിലെത്തുമ്പോൾ ധർമശാസ്ത ക്ഷേത്രത്തിൽ ശനിയാഴ്ചകളിൽ അരുൺ ദർശനത്തെത്തുകയും വഴിപാട് നടത്തുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. വഴിപാട് പ്രസാദം വാങ്ങിക്കാൻ ക്ഷേത്രത്തിൽ തങ്ങിയതാണ് രക്ഷാപ്രവർത്തനം നടത്താൻ ഇടയാക്കിയത്. മൂന്നാറിൽ മുത്തൂറ്റ് ഹോട്ടൽ ഇൻഫ്രാസ്ട്രക്ചറിൽ സിവിൽ എക്സിക്യൂട്ടിവായ യുവാവിെൻറ നന്മവറ്റാത്ത നല്ല മനസ്സിന് വിവരമറിഞ്ഞെത്തിയവർ അഭിനന്ദനങ്ങളും അനുമോദനങ്ങളും അറിയിച്ചു. യുവത്വത്തെ പ്രകോപനങ്ങളില്‍നിന്ന് സംരക്ഷിക്കണം -എസ്.വൈ.എസ് ആലപ്പുഴ: യുവസമൂഹത്തെ ബോധവത്കരിക്കല്‍ സാമൂഹിക പ്രതിബദ്ധതയുള്ള പ്രസ്ഥാനങ്ങളുടെ ബാധ്യതയാണെന്ന് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് ത്വാഹ തങ്ങള്‍. എസ്.വൈ.എസ് ജില്ല കമ്മിറ്റി വെള്ളക്കിണര്‍ എ.ജെ പാര്‍ക്കില്‍ സംഘടിപ്പിച്ച സുന്നി നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള മുസ്‌ലിം യുവജന സമ്മേളനത്തിെൻറ മുന്നോടിയായി യുവസമൂഹത്തിന് ദിശാബോധം നല്‍കാന്‍ ആറുമാസം വിവിധ കര്‍മപദ്ധതികള്‍ പ്രഖ്യാപിച്ച് കാമ്പയിന്‍ നടത്താന്‍ നേതൃസംഗമം തീരുമാനിച്ചു. എം.എം. ഹനീഫ് മൗലവി അധ്യക്ഷത വഹിച്ചു. ഹാമിദ് ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സുലൈമാന്‍ സഖാഫി മാളിയേക്കല്‍ വിഷയാവതരണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം കായംകുളം ത്വാഹ മുസ്‌ലിയാര്‍, എച്ച്. അബ്ദുന്നാസിര്‍ തങ്ങള്‍, പി.കെ. മുഹമ്മദ് ബാദ്ഷ സഖാഫി, എസ്. നസീര്‍, സൂര്യ ഷംസുദ്ദീന്‍, ബഷീര്‍ അല്‍ഹസനി, യു.എം. ഹനീഫ് മുസ്‌ലിയാര്‍, സിദ്ദീഖ് സഖാഫി എന്നിവര്‍ സംസാരിച്ചു. എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കാക്കാട് സ്വാഗതവും ജില്ല ജനറൽ സെക്രട്ടറി പി.എസ്. മുഹമ്മദ് ഹാഷിം സഖാഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.