ഇനിയെങ്കിലും രാജമ്മാളിന്​ ആ ഭൂമി തിരികെ വേണം; കോടതി കനിയുമെന്ന്​ പ്രതീക്ഷ

ചാരുംമൂട്: അച്ഛൻ വാങ്ങി നൽകിയ 50 സ​െൻറ് ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാൻ 78കാരി 33 വർഷമായി കോടതി കയറിയിറങ്ങുന്നു. നൂറനാട് പാറ്റൂർ രാധാകൃഷ്ണ ഭവനത്തിൽ രാജമ്മാളാണ് (78) വാർധക്യത്തി​െൻറ അവശതയും പേറി കോടതി വരാന്തകൾ കയറിയിറങ്ങുന്നത്. വർഷങ്ങൾക്ക് മുമ്പാണ് പാറ്റൂർ കോയ്പ്പള്ളി മഠത്തിൽ സാവിത്രി അന്തർജനത്തി​െൻറ കൈയിൽനിന്നും രാജമ്മാളിന് വേണ്ടി അച്ഛൻ 50 സ​െൻറ് ഭൂമി വാങ്ങിയത്. ഇവിടെ ചെറിയ വീട് വെച്ച് താമസിച്ചുവരികയായിരുന്നു രാജമ്മാളും ഭർത്താവ് വേലായുധൻ പിള്ളയും. കുതിരകെട്ടുംതടത്തിൽ ചായക്കട നടത്തിയാണ് നിത്യവൃത്തിക്ക് പണം കണ്ടെത്തിയിരുന്നത്. 1993ൽ വസ്തുവി​െൻറ റീസർവേ നടന്നു. ഈ സമയം രാജമ്മാളും ഭർത്താവും വീട്ടിൽ ഉണ്ടായിരുന്നില്ല. വസ്തു അളക്കാൻ വന്ന ഉദ്യോഗസ്ഥർ വീട്ടിൽ ആളില്ലാത്തതിനാൽ സമീപവാസികളോട് ഉടമ ആരാണെന്ന് തിരക്കിയതായി പറയുന്നു. സമീപവാസികൾ ഉദ്യോഗസ്ഥരോട് ഈ വസ്തുവി​െൻറ ഉടമസ്ഥാവകാശം ചാത്തൻ ഭാര്യ കുട്ടിയുടെ പേരിലാണെന്ന് ധരിപ്പിക്കുകയും ഇത് രേഖപ്പെടുത്തുകയും ചെയ്തതായാണ് പറയപ്പെടുന്നത്. ഇതൊന്നും അറിയാതെ രാജമ്മാളും ഭർത്താവും മൂത്ത മകളുടെ വിവാഹ ആവശ്യത്തിന് വർഷങ്ങൾക്കുശേഷം ഭൂമി എഴുതി കൊടുക്കാൻ നൂറനാട്ടെ സബ് രജിസ്ട്രാർ ഓഫിസിൽ എത്തിയപ്പോഴാണ് തങ്ങളുടെ പേരിൽ ഭൂമിയില്ലെന്ന് അറിയുന്നത്. ഇതോടെ ഭൂമിയുടെ അവകാശം സ്ഥാപിച്ചുകിട്ടാൻ വേണ്ടി ഇവർ കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ 2011ലും 2016ലും അനുകൂല വിധിയുണ്ടായി. എന്നാൽ, വിധിക്കെതിരെ എതിർകക്ഷി അപ്പീൽ കൊടുത്തതിനാൽ കേസ് നീണ്ടു. ചായക്കട നടത്തി കിട്ടിയ സമ്പാദ്യവും കുടുംബസ്വത്തായി കിട്ടിയ സ്വർണവും സമ്പാദ്യങ്ങളും പലരിൽനിന്നും കടം വാങ്ങിയ പണവും കേസിനായി ചെലവഴിച്ചു കഴിഞ്ഞു. കേസ് കോടതിയിലായതിനാൽ കിടപ്പാടം പണയംവെച്ച് വായ്പ പോലും എടുക്കാൻ നിർവാഹമില്ലാത്ത അവസ്ഥയിലാണ് കുടുംബം. ഭർത്താവ് പത്തുവർഷം മുമ്പ് മരിച്ചു. മകൻ ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണനും ഭാര്യ വത്സലയും ആണ് രാജമ്മാളിനൊപ്പം താമസം. മരിക്കുന്നതിനുമുമ്പ് ഭൂമി സ്വന്തം പേരിൽ കിട്ടുമെന്ന വിശ്വാസത്തിലാണ് രാജമ്മാൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.