ധർമോത്സവത്തിന് ഇന്ന്​ തിരിതെളിയും

ചെങ്ങന്നൂര്‍: ശ്രീനാരായണ ഗുരുവി​െൻറ ധർമോപദേശമായ ശ്രീനാരായണധര്‍മം ജാതിമത ഭേദമന്യേ വീടുകളിൽ എത്തിക്കുന്നതി​െൻറ ഭാഗമായി ചെങ്ങന്നൂര്‍ എസ്.എൻ.ഡി.പി യൂനിയൻ 3711ാം നമ്പര്‍ കുളഞ്ഞിക്കാരാഴ്മ ശാഖയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച ധർമോത്സവം നടക്കും. മാന്നാര്‍ പഞ്ചായത്തിലെ 13, 14 വാര്‍ഡുകളിലെ എല്ലാ ഭവനങ്ങളിലും ശാഖ പ്രവര്‍ത്തകരും വനിതസംഘം പ്രവര്‍ത്തകരും സംയുക്തമായി സന്ദര്‍ശിച്ച് ശ്രീനാരായണധര്‍മം എന്ന സാരോപദേശം പ്രചരിപ്പിക്കും. രാവിലെ 9.30ന് യൂനിയന്‍ കണ്‍വീനര്‍ സുനില്‍ വള്ളിയില്‍ ഉദ്ഘാടനം ചെയ്യും. വനിതസംഘം വീട് നിർമിച്ചുനല്‍കുന്നു ചെങ്ങന്നൂര്‍: എസ്.എന്‍.ഡി.പി യൂനിയന്‍ നടപ്പാക്കുന്ന വെള്ളാപ്പള്ളി നടേശന്‍ സ്‌നേഹഭവന പദ്ധതിയില്‍ വനിതസംഘം യൂനിയന്‍ കാരക്കാട് 73ാം നമ്പര്‍ ശാഖ അംഗം വലിയവീട്ടില്‍ മേലേതില്‍ ബിനു-യമുന ദമ്പതികള്‍ക്ക് വീട് നിർമിച്ചുനൽകുന്നു. ശിലാസ്ഥാപനം 16ന് ഉച്ചക്ക് 12ന് സജി ചെറിയാന്‍ എം.എല്‍.എ നിര്‍വഹിക്കും. കരുണ പെയിന്‍ ആൻഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയും വനിതസംഘം യൂനിയനുമായി ചേര്‍ന്ന് രണ്ടാമത്തെ വീടും നിര്‍മിക്കുമെന്ന് വനിതസംഘം യൂനിയന്‍ ചെയര്‍പേഴ്‌സൻ രതി മോഹനനും കണ്‍വീനര്‍ അമ്പിളി മഹേഷും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.