അമ്പലപ്പുഴ ക്ഷേത്രത്തിൽ നിരീക്ഷണ കാമറ: വിജിലൻസ്​ നിർദേശത്തിന്​ പുല്ലുവില

അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സുരക്ഷ സംവിധാനവും നിരീക്ഷണ കാമറകളും സ്ഥാപിക്കണമെന്ന വിജിലൻസ് നിർദേശം കാറ്റിൽപറന്നു. പതക്കം നഷ്ടപ്പെട്ടതിനുശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡി​െൻറ നിർദേശപ്രകാരം ദേവസ്വം ബോർഡ് വിജിലൻസാണ് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിലെ സുപ്രധാന നിർദേശങ്ങളാണ് ഒരുവർഷം കഴിഞ്ഞിട്ടും ദേവസ്വം ബോർഡ് നടപ്പാക്കാത്തത്. നൂറ്റാണ്ടുകൾ പഴക്കമുള്ള അമൂല്യ വസ്തുക്കൾ സൂക്ഷിക്കുന്ന സ്ട്രോങ് റൂമിന് സുരക്ഷ സംവിധാനം ഒരുക്കുക, ക്ഷേത്രത്തിൽ കൂടുതൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളൊന്നും നടപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇതുവരെ തയാറായിട്ടില്ല. നിലവിൽ ആറ് കാമറകൾ ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്നു. പതക്കം നഷ്ടപ്പെട്ടശേഷം നടത്തിയ അന്വേഷണത്തി​െൻറ ഭാഗമായി ഈ കാമറകൾ പൊലീസ് എടുത്തതോടെ ഇപ്പോൾ ക്ഷേത്രത്തിൽ കാമറകളുമില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡി​െൻറ മാവേലിക്കര എക്സിക്യൂട്ടിവ് എൻജിനീയറാണ് ഈ നിർദേശങ്ങൾ നടപ്പാക്കേണ്ടത്. ചുമതലയേറ്റശേഷം രണ്ടുതവണ അമ്പലപ്പുഴയിലെത്തിയ ബോർഡ് പ്രസിഡൻറ് കെ. പദ്മകുമാർ പ്രഖ്യാപിച്ചവയും ഇതുവരെ നടപ്പായിട്ടില്ല. ക്ഷേത്രത്തിലെ സ്ട്രോങ് റൂമിനും കാണിക്കവഞ്ചികൾക്കും ഒരു സുരക്ഷിതത്വവുമില്ലാത്ത സ്ഥിതിയാണ് ഇപ്പോൾ. ബോർഡി​െൻറ തന്നെ വിജിലൻസ് സമർപ്പിച്ച ശിപാർശകൾ ബോർഡ് പൂഴ്ത്തിവെച്ചിരിക്കുകയാണ്. നിരീക്ഷണ കാമറകൾ സ്ഥാപിച്ച് സുരക്ഷ സംവിധാനം ശക്തമാക്കിയിരുന്നുവെങ്കിൽ പതക്കം നഷ്ടപ്പെടില്ലായിരുന്നുവെന്നാണ് ഭക്തർ പറയുന്നത്. ഇത്രയും വലിയ മോഷണം നടന്നിട്ടും ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ സംരക്ഷിക്കാൻ ബോർഡ് യാതൊരു താൽപര്യവും കാണിക്കുന്നില്ലെന്നാണ് ഭക്തരുടെ ആക്ഷേപം. വിജിലൻസി​െൻറ ശിപാർശകൾ അടിയന്തരമായി നടപ്പാക്കാൻ ബോർഡ് തയാറാകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. മത്സ്യത്തൊഴിലാളി പ്രസ്ഥാനം രൂപവത്കരിച്ചതി​െൻറ വാർഷികം ആഘോഷിക്കും ആലപ്പുഴ: തിരുവിതാംകൂറിൽ മത്സ്യത്തൊഴിലാളി പ്രസ്ഥാനം രൂപവത്കരിച്ചതി​െൻറ 75ാം വാർഷികം ആഘോഷിക്കാൻ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) തീരുമാനിച്ചു. ഇതോടനുബന്ധമായി ഒരു വർഷം നീളുന്ന പരിപാടികൾ നടത്തും. ഇതി​െൻറ ഭാഗമായി ആഗസ്റ്റ് 19ന് അമ്പലപ്പുഴയിൽ നടക്കുന്ന സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് ആർ. പ്രസാദി​െൻറ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപവത്കരണ യോഗം സംസ്ഥാന പ്രസിഡൻറ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ഒ.കെ. മോഹനൻ, വി.സി. മധു, ജോയി സി. കമ്പക്കാരൻ എന്നിവർ സംസാരിച്ചു. സി. രാധാകൃഷ്ണൻ, കമാൽ മാക്കിയിൽ, പി. സുരേന്ദ്രൻ, വി.ജെ. ആൻറണി, എം. ഷീജ (രക്ഷ.), ഇ.കെ. ജയൻ (ചെയ.), കെ.എം. ജുനൈത്, മുരളീധരൻ, രജിത ആർ. ശ്രീകുമാർ, സി. വാമദേവ്, പി.എച്ച്. ബാബു (വൈ. ചെയ.), വി.സി. മധു (സെക്ര.), കെ.എഫ്. ലാൽജി, പി. അനിരുദ്ധൻ, സുഗാന്ദ് അശോകൻ, നിജ അനിൽകുമാർ, പി. ഹരിദാസ്, പി.ബി. ജോർജ് (ജോ. സെക്ര.) എന്നിവർ ഭാരവാഹികളായി സംഘാടകസമിതി രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.