ചെങ്ങന്നൂർ: മാർത്തോമ സുവിശേഷ സേവികസംഘത്തിെൻറ ശതാബ്ദി ആഘോഷത്തിെൻറ ഭാഗമായി 13ന് രാവിലെ 10ന് ചെങ്ങന്നൂർ പുത്തൻകാവ് മതിലകം ആരോഹണം മാർത്തോമ ഇടവകയിൽ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ ചേരും. ഷീല തോമസ് ക്ലാസുകൾ നയിക്കും. ഡോ. സാംസൺ എം. ജേക്കബ്, മിനി തോമസ്, മിനി ടി. അലക്സ് എന്നിവർ പങ്കെടുക്കും. ധർമോത്സവത്തിന് നാളെ തിരിതെളിയും ചെങ്ങന്നൂര്‍: ശ്രീനാരായണഗുരുവിെൻറ ധർമോപദേശമായ ശ്രീനാരായണധര്‍മം വീടുകളിൽ എത്തിക്കുന്നതിെൻറ ഭാഗമായി ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി യൂനിയനിലെ 5416ാം നമ്പര്‍ പറയരുകാല ശാഖയുടെ ആഭിമുഖ്യത്തില്‍ ധർമോത്സവം ശനിയാഴ്ച നടക്കും. മുളക്കുഴ പഞ്ചായത്തിലെ ഏഴ്, എട്ട് വാര്‍ഡുകളിലെ എല്ലാ വീട്ടിലും ശാഖപ്രവര്‍ത്തകരും വനിതസംഘവും സംയുക്തമായി സന്ദര്‍ശിച്ച് ശ്രീനാരായണ ധര്‍മം എന്ന സാരോപദേശം പ്രചരിപ്പിക്കും. രാവിലെ 8.30ന് യൂനിയന്‍ കണ്‍വീനര്‍ സുനില്‍ വള്ളിയില്‍ ഉദ്ഘാടനം നിര്‍വഹിക്കും. ധർമോത്സവം കോഓഡിനേറ്റര്‍ സിന്ധു എസ്. ബൈജു നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.