കായംകുളം: നഗരത്തിലെ സെൻട്രൽ സ്വകാര്യ ബസ്സ്റ്റാൻഡ് പദ്ധതി അട്ടിമറിക്കാൻ നീക്കം ശക്തമായി. കാൽനൂറ്റാണ്ടിനുമുമ്പ് രൂപപ്പെടുത്തിയ ധാരണകൾക്ക് വിരുദ്ധമായ തീരുമാനങ്ങളാണ് രാഷ്ട്രീയ പാർട്ടികളുടെ മേൽഘടകങ്ങളിൽ ഉടലെടുത്തതെന്നാണ് സൂചന. ഇതനുസരിച്ചാണ് വെള്ളിയാഴ്ച വിഷയം അജണ്ടയാക്കി കൗൺസിൽ വിളിച്ചതെന്നാണ് അറിയുന്നത്. വികസന സ്ഥിരംസമിതിയിൽ ചർച്ചപോലും ചെയ്യാതെയാണ് കൗൺസിൽ വിളിക്കാൻ നോട്ടീസ് നൽകിയത്. ഇതിൽ വിമർശനം ഉയർന്നതോടെ ബുധനാഴ്ച സ്ഥിരം സമിതിയും വിളിച്ചിട്ടുണ്ട്. നഗരത്തിലെ ലിങ്ക് റോഡിനോട് ചേർന്ന 1.80 ഏക്കർ സ്ഥലം ബസ് സ്റ്റാൻഡിനായി ഏറ്റെടുക്കാനുള്ള നടപടി നിയമക്കുരുക്കിലാണ്. ഇതിനെ ശരിയായ നിലയിൽ നേരിടാതെ ഉടമയുമായി പിന്നാമ്പുറത്ത് നടത്തിയ ധാരണകളും കരാറുകളും സംശയങ്ങൾക്ക് ഇടനൽകുന്നു. മുൻനിലപാടിൽ നിന്നുള്ള രാഷ്ട്രീയ പാർട്ടികളുടെ പിന്മാറ്റവും ഇതിനെ ശരിെവക്കുന്നു. സി.പി.എം രൂപം നൽകിയ ഉപസമിതിയാണ് പുതിയ തീരുമാനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. സി.പി.െഎയും ഇൗ നിലപാടിലേക്ക് മാറിയതായാണ് അറിയുന്നത്. 2005ലെ യു.ഡി.എഫ് ഭരണകാലത്ത് സ്ഥലം ഏറ്റെടുക്കൽ ബജറ്റിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതിനെതിരെ സി.പി.എമ്മിെൻറയും സി.പി.െഎയുടെയും നേതൃത്വത്തിൽ വലിയ പ്രക്ഷോഭം അരേങ്ങറിയിരുന്നു. കോൺഗ്രസിലെയും ലീഗിലെയും ഭൂരിപക്ഷത്തിെൻറയും വ്യാപാരി സംഘടനകളുടെയും പിന്തുണയും സമരത്തിനുണ്ടായിരുന്നു. ഇതിെൻറ ഫലമായി സ്ഥലം ഏറ്റെടുക്കൽ െഎകകണ്ഠ്യേനെയാണ് വീണ്ടും ബജറ്റിൽ ഇടംപിടിച്ചത്. പിന്നീട് കെട്ടിടം പണിക്ക് അനുമതിക്കായി നഗരസഭയിൽ ഉടമ നൽകിയ അപേക്ഷ കൗൺസിൽ നിരസിച്ചു. ഇതിനെതിരെ ട്രൈബ്യൂണലിൽ നൽകിയ അപ്പീലും തള്ളി. തുടർന്ന് വിഷയം ഹൈകോടതിയുടെ പരിഗണനയിലാണ്. സ്ഥലം ഏറ്റെടുക്കാൻ ബജറ്റിൽ തുക വകകൊള്ളിച്ചിട്ടില്ലെന്ന വാദമാണ് ഉടമ ഹൈകോടതിയിൽ ഉയർത്തിയത്. ഇതോടെ കഴിഞ്ഞ യു.ഡി.എഫ് കൗൺസിലിെൻറ അവസാനകാലത്ത് ഒരു കോടി രൂപ ബജറ്റിൽ വകകൊള്ളിച്ചു. എന്നാൽ, ഇത് വിനിയോഗിക്കാത്തതുകാരണം സർക്കാർ തിരികെ പിടിച്ചു. പിന്നീടുള്ള രണ്ട് പദ്ധതി വർഷവും തുക വകകൊള്ളിെച്ചങ്കിലും വകമാറ്റി ചെലവഴിക്കുകയായിരുന്നു. ഇതിനിടയിലാണ് ചില അണിയറനീക്കങ്ങൾക്ക് നേതാക്കൾ തുടക്കംകുറിച്ചത്. സ്ഥലം ഉടമ നിർമിക്കുന്ന ഷോപ്പിങ് കോംപ്ലക്സിലൂടെ ബസ് കടന്നുപോകാൻ അനുവദിക്കാമെന്ന നിർദേശമാണ് ആദ്യം ഉയർന്നത്. എന്നാൽ, ഇത് വിമർശനത്തിന് കാരണമാകുമെന്ന് തിരിച്ചറിഞ്ഞതോടെ കുറഞ്ഞ സ്ഥലം സ്റ്റാൻഡിന് ഏറ്റെടുത്ത് വിഷയം പരിഹരിക്കാമെന്ന ധാരണ ഉരുത്തിരിയുകയായിരുന്നു. ഏതുതരത്തിലെ ധാരണയാണ് രൂപപ്പെടുത്തിയതെന്ന് വികസന സ്ഥിരംസമിതി ചർച്ചകൾക്ക് ശേഷമേ അറിയാനാകൂ. അതേസമയം, സി.പി.എം രൂപപ്പെടുത്തിയ ഒത്തുതീർപ്പ് ധാരണക്ക് സി.പി.െഎയെക്കൂടാതെ കോൺഗ്രസിലെയും ലീഗിലെയും ഒരു വിഭാഗത്തിെൻറ പിന്തുണയും ഉറപ്പാക്കിയതായി അറിയുന്നു. ബി.ജെ.പിയാകെട്ട നിലപാട് സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.