എല്ലാവർക്കുംവീട് നിർമിക്കും - പി. രാജീവ്

കാലടി: സർക്കാറി​െൻറ കാലാവധി പൂർത്തിയാവുംമുമ്പേ വീടില്ലാത്ത എല്ലാവർക്കുംവീട് നിർമിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി. രാജീവ് പറഞ്ഞു. അയ്യംമ്പുഴ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ 13ാം വാർഡ്ചുള്ളി പാറയിൽ ആൻറണിക്കും കുടുംബത്തിനുമായി നിർമിച്ച വീടി​െൻറ താക്കോൽദാനം നിർവഹിക്കുകയായിരുന്നുഅദേഹം. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരു വാർഡിൽ ഒരുവീട് എന്നതാണ്സർക്കാറി​െൻറ ലക്ഷ്യം. പൊതുജന പങ്കളിത്തത്തോടെയാണ് വീട് നിർമിക്കുന്നത്. കനിവ് പദ്ധതിപ്രകാരം ജില്ലയിൽ 32 വീടുകൾ നിർമിച്ചു. 30 വീടുകളുടെ നിർമാണ ജോലികൾ പുരോഗമിക്കുന്നു. സെപ്റ്റംബർ മാസത്തോടെ 150 വീടുകളുടെ നിർമാണം ജില്ലയിൽ പൂർത്തിയാകുമെന്നും രാജീവ് പറഞ്ഞു. ആറ് ലക്ഷംരൂപ െചലവിൽ 550 ചതുരശ്രഅടി വിസ്തീർണമുള്ള വീടാണ് നിർമിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നീതു അനു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ടിജോ ജോസഫ്, ഏരിയ സെക്രട്ടറിമാരായ സി.കെ. സലീംകുമാർ, കെ.കെ. ഷിബു, ലോക്കൽസെക്രട്ടറി കെ.ജെ. ജോയി, എം.ജെ. ജോസ്, ജില്ല പഞ്ചായത്ത് അംഗം സാംസൺ ചാക്കോ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.യു. ജോമോൻ, അങ്കമാലി നഗരസഭ മുൻ ചെയർമാൻ ബെന്നി മൂഞ്ഞേലി, പി.പി. സന്ധ്യ, റിജി ഫ്രാൻസിസ്, സിന്ധു ഗോപി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.