അമ്പലപ്പുഴ: ദിവസങ്ങൾക്കുമുമ്പ് കാണാതായ കമിതാക്കളെ വിഷം കഴിച്ചതിനെ തുടർന്ന് അമ്പലപ്പുഴ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തകഴി സ്വദേശിയായ 19കാരനും 16കാരിയുമാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ബുധനാഴ്ചയാണ് ഇരുവരെയും കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ ഇവർ ഓച്ചിറ പൊലീസ് സ്റ്റേഷനിലുണ്ടെന്നറിഞ്ഞു. തിങ്കളാഴ്ച പുലർച്ച 2.30ഓടെ ഇരുവരെയും പൊലീസ് അമ്പലപ്പുഴ സ്റ്റേഷനിൽ എത്തിച്ചു. രാവിലെ പെൺകുട്ടി ഛർദിച്ചതിനെ തുടർന്ന് കാരണം അേന്വഷിച്ചപ്പോഴാണ് ശീതളപാനീയത്തിൽ എലിവിഷം ചേർത്ത് കുടിച്ചതായി അറിഞ്ഞത്. ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നാടുവിട്ടശേഷം ഇരുവരും ചെന്നൈ, സേലം എന്നിവിടങ്ങളിൽ ചുറ്റി. തിരികെ നാട്ടിലേക്കുള്ള യാത്രക്കിടെ തൃശൂരിൽനിന്നാണ് എലിവിഷം വാങ്ങിയത്. ഞായറാഴ്ച രാവിലെ 11.30ഓടെ യുവാവിെൻറ സഹോദരൻ ജോലിചെയ്യുന്ന ഓച്ചിറയിലെ തട്ടുകടയിലെത്തി. വിവരം കടയുടമ ഓച്ചിറ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെയാണ് മറ്റാരുമറിയാതെ വിഷം കഴിച്ചത്. ഇരുവരുടെയും ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രായപൂർത്തിയാകാത്തതിനാൽ പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിടുമെന്നും മെഡിക്കൽ പരിശോധനക്കുശേഷം നടപടി കൈക്കൊള്ളുമെന്നും അമ്പലപ്പുഴ എസ്.ഐ എം. രജീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.