കൊച്ചി: കോളജുകളിലും സ്കൂളുകളിലും രാഷ്ട്രീയം നിരോധിക്കണമെന്ന് ഹൈകോടതിയിൽ ഹരജി. കലാലയങ്ങളിലും വിദ്യാലയങ്ങളിലും രാഷ്ട്രീയം േവണ്ടെന്ന ഹൈകോടതി ഉത്തരവ് കർശനമായി പാലിക്കാൻ സംസ്ഥാന സർക്കാറിനും വിദ്യാഭ്യാസ വകുപ്പിനും ഡി.ജി.പിക്കും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂർ സ്വദേശി എൽ.എസ്. അജോയിയാണ് ഹരജി നൽകിയത്. കാമ്പസ് രാഷ്ട്രീയം നിയന്ത്രിക്കണമെന്ന് ഹൈകോടതി പലതവണ പറഞ്ഞിട്ടും സർക്കാറിെൻറ ഭാഗത്തുനിന്ന് ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്നും അഭിമന്യുവിെൻറ കൊലപാതകം ഇതിനു തെളിവാണെന്നും ഹരജിക്കാരൻ ആരോപിക്കുന്നു. രണ്ട് വിദ്യാർഥി സംഘടനകൾ തമ്മിലെ വഴക്കാണ് അഭിമന്യുവിെൻറ കൊലപാതകത്തിന് കാരണം. കാമ്പസ് രാഷ്ട്രീയം നിയന്ത്രിക്കാൻ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ഇത്തരം അനിഷ്ട സംഭവങ്ങൾ തുടരുമെന്നും പൊതുതാൽപര്യ ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.