മരം വീണ്​ വീട്​ തകർന്നു

ഹരിപ്പാട്: ചെറുതന പഞ്ചായത്ത് എട്ടാം വാർഡ് ആനാരി പുത്തൻപുരയിൽ ശ്രീകുമാർ-രത്നമ്മ ദമ്പതികളുടെ വീട് മരം വീണ് തകർന്നു. അയൽവീട്ടിലെ പറമ്പിൽനിന്ന മരമാണ് തിങ്കളാഴ്ച പുലർച്ച 5.30ഓടെ വൻ ശബ്ദത്തോടെ വീണത്. വീടി​െൻറ അടുക്കള ഭാഗത്തെ ഷീറ്റിട്ട മേൽക്കൂരയും ഭിത്തിയും തകർന്നു. മരം വീഴുന്ന സമയത്ത് ഗൃഹനാഥൻ ഒഴികെ ബാക്കിയുള്ളവർ വീട്ടിനുള്ളിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒരുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.