തോരാ മഴ... തീരാ ദുരിതം...

ആലപ്പുഴ: ജില്ലയിൽ പരക്കെ മഴ. എണ്ണിത്തീർക്കാനാവാത്ത വിധം നാശനഷ്ടവും. തിങ്കളാഴ്ച അതിരാവിലെ തുടങ്ങിയ മഴ രാത്രി ൈവകിയും തുടരുകയാണ്. നഗരത്തി​െൻറ മിക്ക ഭാഗങ്ങളും വെള്ളക്കെട്ടിലായി. ഒാടകൾ നിറഞ്ഞുകവിഞ്ഞതോടെ മിക്ക റോഡുകളും വെള്ളത്തിലായി. ശക്തമായ മഴയെ തുടർന്ന് പലയിടത്തും വൈദ്യുതി തടസ്സമുണ്ടായി. പലയിടത്തും ലൈൻ അറ്റകുറ്റപ്പണി തീർക്കാൻ ദിവസങ്ങളെടുക്കും. നിരവധി പോസ്റ്റുകൾ മറിഞ്ഞു വീണു. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ജില്ലയിലെ തീരപ്രദേശങ്ങളാണ് കൂടുതൽ ദുരിതത്തിൽ മുങ്ങിയിരിക്കുന്നത്. മഴയോെടാപ്പം ശക്തമായ കാറ്റും ആഞ്ഞുവീശുന്നുണ്ട്. ചിലയിടങ്ങളിൽ കടൽകയറ്റവും രൂക്ഷമാണ്. മഴയെത്തുടർന്ന് റോഡുകളിലെ കുഴിയടക്കൽ ഉൾപ്പെടെ പല ജോലികളും നിർത്തിവെച്ചിരിക്കുകയാണ്. അമ്പലപ്പുഴയിൽ കനത്ത നഷ്്ടം അമ്പലപ്പുഴ: രണ്ടുദിവസമായി തോരാതെ പെയ്യുന്ന മഴയിലും കാറ്റിലും അമ്പലപ്പുഴയിലും സമീപപ്രദേശങ്ങളിലും വ്യാപകനാശം. മരങ്ങൾ വീണും മരച്ചില്ലകൾ ഒടിഞ്ഞുവീണും വൈദ്യുതിബന്ധം പലയിടങ്ങളിലും നിലച്ചു. കടൽ പ്രക്ഷുബ്്ദമായതിനാൽ ആരും മത്സ്യബന്ധനത്തിന് ഇറങ്ങിയില്ല. കാലാവസ്ഥ വിഭാഗത്തി​െൻറ മുന്നറിയിപ്പ് പോലെ ഞായറാഴ്ച ഉച്ചയോടെ മഴ ആരംഭിച്ചു. വൈകീട്ടോടെ ശക്തമായ കാറ്റുവീശി. മരം മറിഞ്ഞുവീണ് പുന്നപ്ര സെക്ഷ​െൻറ പരിധിയിൽ അഞ്ച് പോസ്റ്റുകൾ ഒടിഞ്ഞു. മരച്ചില്ലകൾ വീണ് കമ്പികൾ പൊട്ടി. പോത്തേശ്ശരിയിൽ കുടംപുളിമരം മറിഞ്ഞ് മൂന്ന് പോസ്റ്റുകൾ ഒടിഞ്ഞു. വെളിന്തറയിൽ മാവ് വീണാണ് രണ്ട് പോസ്റ്റുകൾ ഒടിഞ്ഞത്. കൂടാതെ പലയിടങ്ങളിലും കമ്പികൾ പൊട്ടിവീണു. ഞായറാഴ്ച വൈകീട്ടും രാത്രിയിലുമായിരുന്നു അപകടങ്ങൾ ഏറെയും. മഴ ശക്തമായി തുടരുന്നതിനാൽ അറ്റകുറ്റപ്പണിക്കും തടസ്സം നേരിട്ടു. തിങ്കളാഴ്ച രാത്രിയോടെയാണ് വൈദ്യുതബന്ധം പുനഃസ്ഥാപിക്കാനായത്. തകഴി സെക്ഷ​െൻറ പരിധിയിൽ സി.എസ്.ഐ പള്ളിക്ക് സമീപം തെങ്ങ് വീണ് പോസ്റ്റ് ഒടിഞ്ഞ് വൈദ്യുതിബന്ധം നിലച്ചു. കുന്നുമ്മ ആയുർവേദ ആശുപത്രിക്ക് സമീപം മരച്ചില്ലകൾ ഒടിഞ്ഞുവീണ് കമ്പികൾ പൊട്ടി. തിങ്കളാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. വൈകീട്ടോടെയാണ് ഇവിടെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനായത്. അമ്പലപ്പുഴ സെക്ഷ​െൻറ പരിധിയിൽ വളഞ്ഞവഴി ഫീഡറിലുണ്ടായ സാങ്കേതിക തകരാറുമൂലം പലയിടങ്ങളിലും വോൾട്ടേജ്‌ ക്ഷാമം നേരിട്ടു. ചാകരത്തെളിവ് കണ്ടിരുന്ന പുന്നപ്ര ചള്ളി, പറവൂർ ഗലീലിയ, വിയാനി തീരങ്ങളിൽ കടൽ ശക്തമായി. ആരും മത്സ്യബന്ധനത്തിന് ഇറങ്ങിയില്ല. കാനകളും തോടുകളും നിറഞ്ഞൊഴുകുന്നതിനാൽ റോഡിലൂടെയുള്ള കാൽനടയാത്രയും ദുസ്സഹമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.