ആലപ്പുഴ: തിങ്കളാഴ്ച വൈകുന്നേരം മുതൽ നിർത്താതെ പെയ്യുന്ന കനത്ത മഴയിൽ നഗരം മുഴുവൻ വെള്ളത്തിലായി. ജനങ്ങളെ മുഴുവൻ ബുദ്ധിമുട്ടിലാഴ്ത്തി പെയ്ത മഴ നഗരത്തിെൻറ പല ഭാഗങ്ങളെയും വെള്ളക്കെട്ടിലാക്കി. റോഡിന് ഇരുവശവുമുള്ള ഒാടകൾ നിറഞ്ഞുകവിഞ്ഞ് റോഡിലേക്ക് വെള്ളം കയറിയത് കാൽനട യാത്രക്കാരുൾപ്പെടെയുള്ളവരെ വലച്ചു. മട്ടാഞ്ചേരിയിലും മംഗലത്തും പോസ്റ്റുകൾ തകർന്നു വീണത് ഉൾപ്പെടെ മരങ്ങളും ചില്ലകളും ഒടിഞ്ഞുവീണത് പല സ്ഥലങ്ങളിലും വൈദ്യുതി മണിക്കൂറുകളോളം തടസ്സപ്പെടുത്തി. നൂറോളം പരാതികളാണ് തിങ്കളാഴ്ച കെ.എസ്.ഇ.ബി ഒാഫിസിൽ എത്തിയത്. പരാതികൾ പരിഹരിക്കാൻ ബോർഡിലെ റവന്യൂ വിഭാഗത്തെയും മെയിൻറൻസ് സംഘത്തെയും ചേർത്തിട്ടുണ്ട്. ക്വട്ടേഷൻ ക്ഷണിച്ചു ആലപ്പുഴ: ഗവ. ടി.ഡി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് നെബുലൈസർ -ഹെവി ഡ്യൂട്ടി (12 എണ്ണം) വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 17ന് വൈകുന്നേരം മൂന്നിനകം സൂപ്രണ്ട്, ഗവ. ടി.ഡി മെഡിക്കൽ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ -അഞ്ച് എന്ന വിലാസത്തിൽ ക്വേട്ടഷൻ നൽകണം. കൂടുതൽ വിവരത്തിന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഓഫിസുമായി ബന്ധപ്പെടണം. ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു ആലപ്പുഴ: എസ്.ആർ.സി കമ്യൂണിറ്റി കോളജ് സർട്ടിഫിക്കറ്റ് ഇൻ മാനേജ്മെൻറ് ഓഫ് ലേണിങ് ഡിസെബിലിറ്റീസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് യോഗ്യത. ഫോൺ: 0471-2325101, 2326101. ഇമെയിൽ: keralsarc@gmail.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.