മോദിയുടെ തുടർഭരണം ഉണ്ടാകില്ല ^കെ.സി. വേണുഗോപാൽ എം.പി

മോദിയുടെ തുടർഭരണം ഉണ്ടാകില്ല -കെ.സി. വേണുഗോപാൽ എം.പി ആലപ്പുഴ: മോദി ഭരണം സമ്പൂർണപരാജയമാണെന്ന് ബി.ജെ.പിയിൽതന്നെ അഭിപ്രായമുണ്ടായിട്ടുെണ്ടന്നും 2019നുശേഷം മോദിക്ക് അധികാരത്തിലിരിക്കാൻ കഴിയില്ലെന്നും കെ.സി. വേണുഗോപാൽ എം.പി. ആലപ്പുഴ സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ െറയ്ബാൻ മിനി ഒാഡിറ്റോറിയത്തിൽ നടന്ന പ്രവർത്തകസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിൽ തുടരാനും തെരെഞ്ഞടുപ്പിൽ അധികാരം നേടനും മോദിയും അമിത് ഷായും എന്തും ചെയ്യാൻ തുനിയുമെന്നും കോൺഗ്രസ് പ്രവർത്തകർ ഇത് കണ്ടറിഞ്ഞ് ജനങ്ങളോടൊപ്പംനിന്ന് പ്രവർത്തിക്കണമെന്നും എം.പി പറഞ്ഞു. കോൺഗ്രസിനെ എതിർക്കാൻ ബി.ജെ.പി അനുകൂല നിലപാടെടുക്കുന്ന പാർട്ടിയാണ് കേരളത്തിലെ സി. പി.എം. ന്യൂനപക്ഷ-ഭൂരിപക്ഷ കാർഡ് ഇറക്കുകയാണ് സി.പി.എം കേരളത്തിൽ ചെയ്യുന്നത്. ഡി.സി.സി പ്രസിഡൻറ് എം. ലിജു അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഇല്ലിക്കൽ കുഞ്ഞുമോൻ, മുൻ ഡി.സി.സി പ്രസിഡൻറ് എ.എ. ഷുക്കൂർ, ഡി.സി.സി സെക്രട്ടറിമാരായ ജി. സഞ്ജീവ്ഭട്ട്, പി.ബി. വിശ്വേശ്വര പണിക്കർ, മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫ്, കെ.പി.സി.സി വിചാർ വിഭാഗ് സംസ്ഥാന ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. വായന പക്ഷാചരണം സമാപനം അമ്പലപ്പുഴ: നീർക്കുന്നം ജനസേവിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തുന്ന വായന പക്ഷാചരണ സമാപന സമ്മേളനം ശ്രീകുമാർ എസ്. നായർ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച വൈകീട്ട് ആറിന് ഗ്രന്ഥശാല അങ്കണത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് ആർ. ജയകുമാർ അധ്യക്ഷതവഹിച്ചു. 'വായനയുടെ ലഹരി' വിഷയത്തിൽ പ്രഭാഷണവും നടത്തി. ജി. ശശിധരൻ പിള്ള ഐ.വി. ദാസ് അനുസ്മരണം നടത്തി. സെക്രട്ടറി എം. നന്ദകുമാർ സ്വാഗതവും എച്ച്. സുബൈർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.