പെട്രോൾ പമ്പ്​ പരിസരം വൃത്തിയാക്കണം

ദേശീയപാതയിൽ ആലപ്പുഴ കഴിഞ്ഞാൽ കപ്പക്കടയിലെ പെട്രോൾ പമ്പി​െൻറ പരിസരം വർഷങ്ങളായി പരിതാപകരമായ അവസ്ഥയിലാണ്. പൊട്ടിപ്പൊളിഞ്ഞ് വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയിൽ വാഹനങ്ങൾക്ക് കയറിയിറങ്ങാൻതന്നെ പ്രയാസം. റോഡുപണിക്കുള്ള വാഹനങ്ങളും പമ്പി​െൻറ മുന്നിലാണ് ഇടുന്നത്. പമ്പ് നടത്തുന്നവർ വാഹന ഉടമകളുടെ പ്രയാസങ്ങൾ കണക്കിലെടുത്ത് ആവശ്യമായ നവീകരണം നടത്തണം. ജമാൽ പള്ളാത്തുരുത്തി, പുന്നപ്ര മാലിന്യം തള്ളുന്നു പറവൂർ ഐ.ഡി പ്ലോട്ടിൽ രാത്രി ബാർബർ ഷോപ്പുകളിലെ മാലിന്യം തള്ളുന്നതായി പരാതി. രാത്രിയിൽ പ്രദേശത്ത് വഴിവിളക്കില്ലാത്തതും ആൾസഞ്ചാരം കുറവുമാണ് ഇവർക്ക് സഹായമാകുന്നത്. ഇതരസംസ്ഥാനക്കാർ ധാരാളം താമസിക്കുന്ന ഇവിടങ്ങളിൽ െപാലീസ് നിരീക്ഷണം ശക്തമാക്കേണ്ടതുണ്ട്. കെ. ഷഫീഖ്, കുറവന്തോട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.