അലപ്പുഴ നഗരത്തിലെ കുടിവെള്ളക്ഷാമം തീരുന്നില്ല. വിവിധയിടങ്ങളിലെ ആർ.ഒ പ്ലാൻറുകൾ പലതും പൂട്ടിയിട്ട് മാസങ്ങളായി. ഗാർഹിക ൈലനുകളിൽ വെള്ളം വരുന്നത് വല്ലപ്പോഴുമാണ്. വന്നാൽതന്നെ കുറച്ച് സമയത്തേക്കുമാത്രം. അധികൃതർ ഇതൊന്നും അറിഞ്ഞമട്ടില്ല. സ്വകാര്യ ആർ.ഒ പ്ലാൻറുകളിൽ നല്ല തിരക്കുമാണ്. ജപ്പാൻ കുടിവെള്ള പദ്ധതി ജനങ്ങൾക്ക് ഉപകാരമാകാത്ത സ്ഥിതിക്ക് പൂട്ടിക്കിടക്കുന്ന ആർ.ഒ പ്ലാൻറുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടിയുണ്ടാകണം. കെ. സിയാദ്, പുറക്കാട് കായംകുളം സിവിൽ സ്റ്റേഷെൻറ ശോച്യാവസ്ഥ പരിഹരിക്കണം മുൻസിഫ് കോടതിയടക്കം 16 സർക്കാർ ഒാഫിസുകൾ പ്രവർത്തിക്കുകയും ദിനേന ആയിരക്കണക്കിന് ആളുകൾ എത്തുകയും ചെയ്യുന്ന കായംകുളം സിവിൽ സ്റ്റേഷൻ ശോച്യാവസ്ഥയിലാണ്. ശൗചാലയ മാലിന്യത്തിെൻറ ദുർഗന്ധം കവാടം മുതൽ അനുഭവപ്പെടുന്നു. താഴത്തെ നിലയിലെ ജോയൻറ് റോഡ് ട്രാൻസ്പോർട് ഒാഫിസിൽ ലേണേഴ്‌സ് ലൈസൻസിനും വാഹന സംബന്ധമായും അതിരാവിലെ മുതൽ ജനങ്ങളുടെ നീണ്ട നിരയാണ്. ഇവിടെ ഇരിക്കാനോ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനോ മതിയായ സൗകര്യമില്ല. കോടതി ജീവനക്കാർ അടക്കം നൂറ്റി എഴുപതോളം ജീവനക്കാരും നൂറുകണക്കിന് ആളുകൾക്കും വേണ്ട അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം അധികൃതർ ശ്രദ്ധിക്കുന്നില്ല. വെള്ളം സംഭരിച്ചുവെക്കാനുള്ള ടാങ്കിെൻറ വ്യാപ്തി കുറവായതിനാൽ എപ്പോഴും ജലദൗർലഭ്യതയുണ്ടാകുന്നു. വാഹനങ്ങൾ കോടതി റോഡിലും അകത്തും നിർത്തിയിടുന്നതുമൂലം ഗതാഗതപ്രശ്നങ്ങൾ ഉണ്ടാകുന്നു. സിവിൽ സ്റ്റേഷൻ നവീകരിക്കാൻ അധികൃതർ തയാറാവണം. ഒ. ഹാരിസ് പ്രസിഡൻറ്, സോഷ്യൽ ഫോറം, കായംകുളം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.