ചെങ്ങന്നൂർ: വെണ്മണി മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനവും ഡിജിറ്റലൈസ്ഡ് സ്കൂൾ പ്രഖ്യാപനവും വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും. ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് വെണ്മണി മർത്തോമ പാരിഷ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പൂർവ വിദ്യാർഥികൂടിയായ സജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയിൽ അദ്ദേഹത്തിന് സ്വീകരണം നൽകും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 17 ക്ലാസ് മുറികളാണ് ഹൈടെക് ആകുന്നത്. തീർഥാടന പദയാത്ര ചെങ്ങന്നൂർ: മലങ്കര കത്തോലിക്ക സഭ ചെങ്ങന്നൂർ വൈദിക ജില്ലയുടെ ആഭിമുഖ്യത്തിൽ ദൈവദാസൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ കബറിങ്കലേക്കുള്ള തീർഥാടന പദയാത്ര പുലിയൂർ ബത്ലഹേം മലങ്കര കത്തോലിക്ക പള്ളിയിൽനിന്ന് ആരംഭിച്ചു. ഫാ. ഗീവർഗീസ് വൈദ്യൻ ഉദ്ഘാടനം ചെയ്തു. എം.സി.വൈ.എം ജില്ല ഡയറക്ടർ ഫാ. ജോർജ് കോട്ടപ്പുറം മുഖ്യപ്രഭാഷണം നടത്തി. ഫാ. ബിന്നി നെടുംപുറത്ത്, ഫാ. കുര്യാക്കോസ് തിരുവാലിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.