മാവേലിക്കര: മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ജേക്കബിെൻറ നിര്യാണത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി, രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ, മേഘാലയ ഗവർണർ, എ.ഐ.സി.സി ജനറൽ സെക്രട്ടറി, കെ.പി.സി.സി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ച എം.എം. ജേക്കബ് ആ പദവികളിലെല്ലാം തെൻറ പ്രാഗല്ഭ്യം തെളിയിച്ച വ്യക്തിത്വമാണ്. എം.എം. ജേക്കബിെൻറ നിര്യാണം ഇന്ത്യൻ നാഷനൽ കോൺഗ്രസിന് ദേശീയതലത്തിലും സംസ്ഥാനതലത്തിലും നഷ്ടമാണെന്ന് എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.