അരൂർ: പൊതുമേഖല സ്ഥാപനമായ അരൂർ ലഭിച്ചു. ആലുവയിലെ യുദ്ധോപകരണ സംഭരണശാലയിൽ രണ്ട് മെഗാവാട്ടിെൻറ സോളാർ പവർപ്ലാൻറ് സ്ഥാപിക്കാൻ 16 കോടിയുടെ ഓർഡറിനുള്ള കരാറിൽ എൻ.എ.ഡിയും അരൂർ കെൽട്രോൺ കൺട്രോൾസും ഒപ്പുെവച്ചു. ശത്രുരാജ്യങ്ങളുടെ മുങ്ങിക്കപ്പലുകളെ കണ്ടെത്താൻ ഹെലികോപ്ടറിൽനിന്ന് ഉപയോഗിക്കുന്ന ലോഫ്രീക്വൻസി ഡങ്കിങ് സോണാറിെൻറ മൂന്ന് യൂനിറ്റുകൾക്ക് 8.70 കോടിയുടെ ഓർഡറാണ് ഭാരത് ഇലക്ട്രോണിക് ലിമിറ്റഡിൽനിന്ന് അരൂർ കെൽട്രോണിന് ലഭിച്ചത്. ഊർജരംഗത്ത് കേരളം അഭിമുഖീകരിക്കുന്ന പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന ഊർജ വിപ്ലവത്തിൽ അരൂർ കെൽട്രോൺ കൺട്രോൾസ് മികച്ച പങ്കാണ് വഹിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ വൈദ്യുതി ബോർഡിന് ആവശ്യമായ സ്മാർട്ട്എനർജി മീറ്ററിെൻറ ഉൽപാദനം ഈ വർഷം ആരംഭിക്കും. ആവശ്യത്തിന് ജീവനക്കാരും പ്രാപ്തരായ ടോപ് മാനേജ്മെൻറും ഇല്ലാത്തത് അരൂർ കെൽട്രോണിെൻറ വളർച്ചക്ക് തടസ്സമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ കെൽട്രോൺ എംപ്ലോയീസ് അസോസിയേഷെൻറ ക്ഷണം സ്വീകരിച്ച് രാജ്യസഭ അംഗമായ എളമരം കരീം, എ.എം. ആരിഫ് എം.എൽ.എ, സി.പി.എം സംസ്ഥാനസമിതി അംഗം സി.ബി. ചന്ദ്രബാബു, സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ എന്നിവർ അരൂർ കെൽട്രോൺ സന്ദർശിച്ചു. മാനേജ്മെൻറുമായി നിലവിലെ പ്രതിസന്ധികൾ സംബന്ധിച്ച് ചർച്ചയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.