കിഴക്കമ്പലം: ആലുവ ചിത്രപ്പുഴ റോഡിലെ പള്ളിക്കര പവർ ഗ്രിഡിന് മുന്നിൽ തുറന്നുകിടക്കുന്ന തോട് വാഹനയാത്രികർക്ക് അപകടക്കെണിയാവുന്നു. പവർഗ്രിഡിന് മുന്നിലെ പാലത്തിന് റോഡിെൻറ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് വീതിയില്ലാത്തതാണ് അപകടമൊരുക്കുന്നത്. വാഹനങ്ങൾ അബദ്ധത്തിൽ തോട്ടിലേക്ക് പതിക്കാനിടയുണ്ട്. കിഴക്കമ്പലം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളാണ് ഇത്തരത്തിൽ അപകടപ്പെടാൻ സാധ്യത. റോഡ് ടാറിങ്് സമയത്ത് കലുങ്കിെൻറ ഭാഗത്ത് റോഡിന് വീതിയില്ലാത്തതിെൻറ പേരിൽ ഈ ഭാഗം പി.ഡബ്ല്യു.ഡി അധികൃതർ ഒഴിവാക്കുകയായിരുന്നു. രാത്രി കാലങ്ങളിൽ ടൂ വീലർ അടക്കമുള്ള വാഹനങ്ങൾ തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടാകുന്നതായി നാട്ടുകാർ പറയുന്നു. വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴും വാഹനങ്ങൾ തോട്ടിലേക്ക് മറിഞ്ഞിട്ടുണ്ട്. പവർഗ്രിഡിെൻറ സ്ഥലം അധികൃതർ കരിങ്കല്ലുപയോഗിച്ച് കെട്ടി തിരിച്ചപ്പോൾ ഇതിെൻറ എതിർവശത്തുള്ള സ്ഥലം പൊതുമരാമത്ത് വകുപ്പിെൻറതായതിനാൽ പവർ ഗ്രിഡുകാർ ഒഴിവാക്കി. ഇത് പിന്നീട് വർഷങ്ങളായി തുറന്നു കിടക്കുന്ന സ്ഥലമായി നിലകൊള്ളുകയായിരുന്നു. പഞ്ചായത്തിലും കെ.എസ്.ടി.പിക്കും ഇത് സംബന്ധിച്ച് നിരവധി തവണ പരാതികൾ നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. മഴക്കാലമായതിനാൽ കൊടും വളവായ ഈ സ്ഥലത്ത് അപകടവം വർധിച്ചിട്ടുണ്ട്. അപായസൂചന കാണിക്കുന്ന ബോർഡുകൾ ഇവിടെ സ്ഥാപിച്ചിട്ടില്ല. ടിപ്പറുകളും സ്വകാര്യ ബസുകളും സ്കൂൾ ബസുകളും ചീറിപ്പായുന്ന പവർ ഗ്രിഡിന് മുന്നിലെ തുറന്നു കിടക്കുന്ന തോടിെൻറ ഭാഗത്ത് പാലം നിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇതിനായി പഞ്ചായത്തംഗം എൻ.വി. രാജപ്പെൻറ നേതൃത്വത്തിൽ അധികൃതർക്ക് പരാതി സമർപ്പിക്കാൻ ഒപ്പുശേഖരണം നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.