കോതമംഗലം: ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച വൈകീട്ട് വരെ കോതമംഗലത്ത് വിവിധ സ്ഥലങ്ങളിൽ നാല് അപകടങ്ങൾ നടന്നു. ശനിയാഴ്ച രാത്രി കുത്തുകുഴിയിൽ കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ തൃശൂർ സ്വദേശിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ച ഒന്നരയോടെ നെല്ലിക്കുഴി ഭഗവതി ക്ഷേത്രത്തിന് മുന്നിലെ ചവളർ സൊസൈറ്റി വാടകക്ക് നൽകിയിരിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലേക്ക് യുവതി ഓടിച്ച കാർ ഇടിച്ചു കയറി. വ്യാപാര സ്ഥാപനത്തിന് മുന്നിലെ ചാർത്തിനെ താങ്ങി നിർത്തിയിരുന്ന ഏഴോളം ഇരുമ്പ് പൈപ്പുകൾ തകർത്ത് അമ്പലത്തിെൻറ കമാനത്തിലിടിച്ചാണ് വാഹനം നിന്നത്. വിവാഹാവശ്യവുമായി ബന്ധപ്പെട്ട് സാധനങ്ങൾ വാങ്ങാൻ പോയ ശേഷം നെല്ലിമറ്റത്തേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിസ്സാര പരിക്കുകളോടെ കുടുംബാംഗങ്ങൾ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ കാറിലെ ഏയർ ബാഗ് പൊട്ടുകയും ചെയ്തു. യുവതി ഉറങ്ങിപ്പോയതാണ് അപകടത്തിന് വഴിവെച്ചത്. ഞായറാഴ്ച രാവിലെ ചാരുപാറ - കോതമംഗലം റൂട്ടിൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും തമ്മിൽ ഇഞ്ചത്തൊട്ടിക്ക് സമീപം ഇടിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി ബസിെൻറ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണം. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൊച്ചി മധുര ദേശീയ പാതയിൽ നെല്ലിമറ്റം കോളനിപ്പടിയിൽ അമിത വേഗത്തിൽ വന്ന റിറ്റ്സ് കാർ മൂവാറ്റുപുഴ സ്വദേശിയുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. വാഹനം സമീപ പ്രദേശത്തെ പത്തടിയോളം താഴ്ചയിലേക്ക് പതിച്ചു. ഇടിച്ച വാഹനം നിർത്താതെ പോയതിനെ തുടർന്ന് നാട്ടുകാർ കോതമംഗലം സ്റ്റേഷനിൽ വിളിച്ചറിയിച്ചു. പൊലീസ് വാഹനം പിന്തുടർന്ന് കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ കിഴക്കേക്കര പുളിങ്കനാൽ വീട്ടിൽ അബ്ദുൽ റസാക്കും ഭാര്യയുമാണ് അപകടത്തിൽപ്പെട്ട കാറിൽ ഉണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. കവളങ്ങാട്ടെ ബന്ധുവീട്ടിലേക്ക് പോകുന്ന വഴിയാണ് റസാഖിെൻറ വാഹനം അപകടത്തിൽ പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.