ആലുവ: വർധിച്ചതായി നാട്ടുകാർ ആരോപിക്കുന്നു. വാഴക്കുളം പഞ്ചായത്ത് പണികഴിപ്പിച്ചിട്ടുള്ള ഡോ. അംബേദ്‌കർ ഹാളിന് സമീപം ഇരുട്ടായാൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടമാണ്. കുറേനാളായി അടച്ചിട്ടിരുന്ന ഹാൾ തുറന്നതോടെയാണ് പല പ്രദേശങ്ങളിൽനിന്നായി എത്തുന്ന സാമൂഹിക വിരുദ്ധർ ഇവിടം താവളമായത്. സന്ധ്യ കഴിഞ്ഞാൽ വണ്ടിക്കച്ചവടം മുതൽ കഞ്ചാവ് വിൽപനവരെ ഇവിടെ നടക്കുന്നുണ്ട്. ലക്ഷങ്ങൾ ചെലവാക്കി മതിലും ഗേറ്റും നിർമിച്ച് ഹാൾ സുരക്ഷിതമാക്കിയിട്ടുണ്ടെങ്കിലും ചില രാഷ്‌ട്രീയക്കാരുടെ ഒത്താശയോടെ ഇത് എപ്പോഴും തുറന്നിട്ടിരിക്കുകയാണ്. പഞ്ചായത്തിെൻറ മൂക്കിന് താഴെ ഇതെല്ലാം നടക്കുന്നുണ്ടെങ്കിലും അവരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഇല്ല. പഞ്ചായത്തിന് മുന്നിലെ പാതയും ൈകയേറി. രാഷ്‌ട്രീയക്കാരുടെയും സ്വകാര്യ സ്ഥാപന - സംഘടനകളുടെയും വമ്പൻ പരസ്യബോർഡുകളും ഇവിടെ തടസ്സം സൃഷ്‌ടിക്കുന്നുണ്ട്. ഇവരിൽ നിന്നൊക്കെ പരസ്യവരുമാനം കിട്ടുമെങ്കിലും അതൊന്നും വാങ്ങാനോ നടപടി എടുക്കാനോ പഞ്ചായത്ത് തയാറാകുന്നില്ലെന്നും ആരോപണമുണ്ട്. ൈകയേറ്റം മൂലം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സ്ഥലമില്ലാതായി. ഈ സാഹചര്യത്തിലാണ് വാഹന ഉടമകൾ ഹാളിന് മുന്നിലെ സ്ഥലം പാർക്കിങിന് ഉപയോഗിക്കുന്നത്. ഈ ഭാഗത്ത് സന്ധ്യകഴിഞ്ഞാൽ പൊലീസിെൻറ നിരീക്ഷണം ശക്തമാക്കണമെന്ന് മാറമ്പിള്ളി പൗരസമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.