പ്രായമായവരെ വലിച്ചെറിയുന്ന സംസ്കാരം ചർച്ച ചെയ്യപ്പെടണം -മന്ത്രി ജി. സുധാകരൻ

ഹരിപ്പാട്: പ്രായമായവരെ അധികപ്പറ്റായി കണ്ട് വലിച്ചെറിയുന്ന സംസ്കാരം ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ഇന്നു ഞാൻ നാളെ നീയെന്ന അവസ്ഥയുണ്ടാകുമെന്ന് വലിച്ചെറിയുന്നവർ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരം ഗാന്ധിഭവ​െൻറ നേതൃത്വത്തിൽ ആയാപറമ്പ് പ്രവർത്തിക്കുന്ന അഗതിമന്ദിരമായ ഗാന്ധിഭവൻ സ്നേഹവീടി​െൻറ ഒന്നാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരും സംരക്ഷിക്കാനില്ലാത്ത പ്രായമായവരെ സംരക്ഷിക്കേണ്ടത് സർക്കാറി​െൻറകൂടി ഉത്തരവാദിത്തമാണ്. ഗുരുവന്ദന സംഗമ പ്രഖ്യാപനവും മന്ത്രി നടത്തി. യോഗത്തിൽ ചെറുതന പഞ്ചായത്ത് പ്രസിഡൻറ് വി.ബി. രത്നകുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജു കൊല്ലശേരി ഹരിതം ചെറുതനയുടെ പ്രഖ്യാപനം നടത്തി. തൊഴിൽ പരിശീലനങ്ങളുടെ പ്രഖ്യാപനം യുവജനക്ഷേമ ബോർഡ് അംഗം മനു സി. പുളിക്കൽ നടത്തി. അർബുദ ബാധിതർക്കുള്ള വിഗ് നിർമിക്കാൻ കേശ കൈമാറ്റം സി.ബി.സി ഫൗണ്ടേഷൻ സെക്രട്ടറി എം. സത്യപാലൻ നടത്തി. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ സ്വാഗതവും സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.