മൂവാറ്റുപുഴ: കോടികൾ മുടക്കി നിർമിച്ച പുഴയോര നടപ്പാതയിലെ . മൂവാറ്റുപുഴ നഗരത്തെ ടൂറിസം ഭൂപടത്തിലുൾപെടുത്തുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന പുഴയോര നടപ്പാതയിലെ ലൈറ്റുകളാണ് തകർത്തിട്ടിരിക്കുന്നത്. മൂവാറ്റുപുഴയാറ്റിലെ ത്രിവേണി സംഗമത്തിലെ കാവുംപടിയിൽനിന്ന് ആരംഭിച്ച് ലത പാലത്തിന് സമീപം അവസാനിക്കുന്ന പുഴയോര നടപ്പാതയിലൂടെ സഞ്ചരിക്കാൻ നിരവധി പേരാണ് എത്തുന്നത്. മൂവാറ്റുപുഴയാറിെൻറ സൗന്ദര്യം ആസ്വദിച്ച് രണ്ടര കി.മീറ്റർ ദൂരമുള്ള പാതയിലൂടെ നടക്കാനെത്തുന്നവർ ഇപ്പോൾ സന്ധ്യയാകുന്നതോടെ സ്ഥലംവിടുകയാണ്. ലൈറ്റുകൾ നശിപ്പിച്ചതുമൂലമുള്ള വെളിച്ചക്കുറവും സാമൂഹികവിരുദ്ധശല്യവുമാണ് കാരണം. കഴിഞ്ഞദിവസങ്ങളിൽ സാമൂഹികവിരുദ്ധ സംഘത്തിെൻറ ശല്യം രൂക്ഷമായതായി പരാതിയുയർന്നിട്ടുണ്ട്. പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന നടപ്പാതയിൽ എത്തുന്നവരെ ശല്യം ചെയ്യുന്ന ഇത്തരം സംഘങ്ങൾക്കെതിരെ നേരേത്ത പരാതിയുയർന്നിട്ടും നടപടി ഉണ്ടായിട്ടില്ല. ലൈറ്റുകൾ പുനഃസ്ഥാപിക്കുന്നതിനൊപ്പം സാമൂഹികവിരുദ്ധ സംഘങ്ങളുടെ ശല്യം ഒഴിവാക്കാൻകൂടി നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.