മൂവാറ്റുപുഴ: അമ്മയും കുഞ്ഞുമൊത്ത് നടന്നു പോകുകയായിരുന്ന യുവതിയെ നടു റോഡിൽതടഞ്ഞു നിർത്തി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച രണ്ടംഗ സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. പിറമാടം സ്വദേശി രാജീവ് (25) മണി എന്ന ജോബി (28) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച വൈകീട്ട് 3.30 ഓടെ നഗരമധ്യത്തിൽ ലത തിയറ്ററിന് സമീപമാണ് സംഭവം. ലതാ പാർക്കിലേക്ക് പോകുകയായിരുന്ന മാറാടി സ്വദേശിനിയെയാണ് കാറിലെത്തിയ സംഘം തടഞ്ഞു നിർത്തിയത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബസിറങ്ങിയശേഷം പാർക്കിലേക്ക് നടന്നു പോകുകയായിരുന്ന കുടുംബത്തെ കാറിൽ പിന്തുടർന്ന സംഘം ലത തിയറ്ററിന് സമീപം പാർക്കിലേക്ക് തിരിയുന്ന ഭാഗത്തുെവച്ച് തടയുകയായിരുന്നു. ഈ സമയം യുവതി മുന്നിലും ഇവരുടെ അമ്മയും കുഞ്ഞും ഏറെ പിന്നിലുമായിരുന്നു. യുവതി ബഹളം െവച്ചതോടെ കണ്ടുനിന്ന നാട്ടുകാർ യുവാക്കളെ വളഞ്ഞ് പിടിച്ച് പൊലീസിന് കൈമാറി. ഫോൺ നമ്പർ ചോദിക്കുക മാത്രമാണ് ചെയ്തതെന്നും, ഇവർ തമ്മിൽ മുൻ പരിചയമിെല്ലന്നുമാണ് യുവാക്കളുടെ നിലപാട്. കൂടുതൽ ചോദ്യം ചെയ്തു വരികയാെണന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.