കൊച്ചി: ലോകകപ്പ് കിരീടം ഫ്രാന്‍സ് നേടുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ. ബെൽജിയവും ഇംഗ്ലണ്ടുമൊക്കെ മികച്ച പ്രകടനമാണ് നടത്തുന്നത്. ക്രൊയേഷ്യയുടെ സെമി പ്രവേശം അപ്രതീക്ഷിതമായിരുന്നു. എന്നാൽ, കിരീടസാധ്യതയുള്ള ടീം ഫ്രാൻസാണ്. ആക്രമണത്തിലും പ്രതിരോധത്തിലും അവർ മികച്ചുനിൽക്കുന്നു. അർജൻറീന ലോകകപ്പ് നേടണമെന്നായിരുന്നു ആഗ്രഹം. ലോകകപ്പിൽ ഇന്ത്യ പന്തുതട്ടുന്നതിന് കാത്തിരിക്കുകയാണെന്നും ബൂട്ടിയ പറഞ്ഞു. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന മഴപ്പന്തുകളി 'ഷൂട്ട് ദ െറയിനി'ല്‍ മുഖ്യാതിഥിയായി എത്തിയതാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍. വൈകീട്ട് നടന്ന ഫൈനലിനുമുമ്പ് ഇരുടീം അംഗങ്ങളെയും പരിചയപ്പെട്ടശേഷം മുന്‍ കേരള താരങ്ങളായ റൂഫസ് ഡിസൂസ, ടി.എ. ജാഫര്‍ എന്നിവരുമായി ബൈച്ചുങ് ബൂട്ടിയ വിശേഷം പങ്കുവെച്ചു. മഴ ഫുട്ബാള്‍ വ്യത്യസ്ത അനുഭവമാെണന്നും ബൂട്ടിയ പറഞ്ഞു. ഫൈനലില്‍ ഫോഗ് ടി.പി.സി മണ്‍സൂണിനെ പരാജയപ്പെടുത്തി മലബാര്‍ എസ്‌കേപ്പ് കിരീടം നേടി. സ്‌കോര്‍(6-1). ഹൈബി ഈഡന്‍ എം.എല്‍.എ ട്രോഫികള്‍ വിതരണം ചെയ്തു. കെ.ടി.എം പ്രസിഡൻറ് ബേബി മാത്യു, ഭാരവാഹി തോമസ് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. മണ്‍സൂണ്‍ ടൂറിസത്തിെൻറ പ്രചാരണാര്‍ഥം കേരള ടൂറിസം വകുപ്പിെൻറ സഹകരണത്തോടെ ടൂറിസം പ്രഫഷനല്‍സ് ക്ലബിെൻറ ആഭിമുഖ്യത്തിലാണ് മഴപ്പന്തുകളി സംഘടിപ്പിച്ചത്. സംസ്ഥാനത്തെ പ്രമുഖ ഹോട്ടലുകളുടെയും ട്രാവല്‍ കമ്പനികളുടെയും 24 ടീമാണ് പങ്കെടുത്തത്. BK2, BK3 ടൂറിസം പ്രഫഷനൽ ക്ലബിെൻറ ആഭിമുഖ്യത്തിൽ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന മഴപ്പന്ത് കളിയുടെ ഫൈനൽ മത്സരത്തിന് മുഖ്യാതിഥിയായി എത്തിയ മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയ മുൻ കേരള ടീം ക്യാപ്റ്റനും പരിശീലകനുമായ ടി.എ. ജാഫറുമായി സൗഹൃദം പങ്കുവെക്കുന്നു BK6 റഷ്യൻ ലോകകപ്പ് ജേതാക്കെള പ്രവചിച്ച് അർജുൻ ഗുരു എഴുതിയ കുറിപ്പുകൾ ഹൈബി ഇൗഡൻ എം.എൽ.എയും ചലച്ചിത്രതാരം ശരൺ പുതുമനയും പ്രത്യേക കവറിലാക്കി സീൽ ചെയ്ത് ഇലക്ട്രോണിക് സേഫിൽ അടക്കുന്നു (വാർത്ത ekg shan01)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.