കൊച്ചി: അഭിമന്യുവിെൻറ കൊലപാതകത്തിെൻറ തിരശ്ശീലക്കുപിന്നിൽ മതാന്ധതയും വർഗീയതയുമാണെന്ന് മന്ത്രി കെ.ടി. ജലീൽ. ഇവ അകറ്റിനിർത്തി വരുംകാലത്തിനായി കർമം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഹൈബി ഈഡന്‍ എം.എല്‍.എ ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങളുടെ വിതരണോദ്ഘാടനം സെൻറ് െതരേസാസ് കോളജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മഹാരാജാസ് കോളജിൽനിന്ന് ഇപ്പോൾ ഉയരുന്നത് തേങ്ങലിെൻറ ആർപ്പുവിളികളാണ്. ശാസ്ത്രജ്ഞനാകണമെന്ന ലക്ഷ്യത്തോടെ എറണാകുളത്തിെൻറ മണ്ണിലെത്തി വര്‍ഗീയശക്തികളുടെ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിെൻറ ജീവിതം പാഠമാക്കേണ്ടതാണ്. വിദ്യാഭ്യാസലോകത്തുനിന്ന് മതാന്ധതയെയും വര്‍ഗീയതെയയും അകറ്റിനിര്‍ത്തുകതന്നെ വേണം. അവ നശിക്കട്ടെയെന്ന് മനസ്സിെൻറ ചുവരിൽ എഴുതിച്ചേർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. BK1 ടൂറിസം പ്രഫഷനൽ ക്ലബിെൻറ ആഭിമുഖ്യത്തിൽ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന മഴപ്പന്ത് കളിയുടെ ഫൈനൽ മത്സരത്തിൽനിന്ന് BK8 എറണാകുളം സെൻറ് തെരേസാസ് കോളജിൽ നടന്ന എം.എൽ.എ അവാർഡ്ദാന ചടങ്ങിൽ മന്ത്രി കെ.ടി. ജലീൽ സിവിൽ സർവിസിൽ 16ാം റാങ്ക് നേടിയ ശിഖ സുരേന്ദ്രന് ഉപഹാരം നൽകുന്നു. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, കെ.വി. േതാമസ് എം.പി, ൈഹബി ഇൗഡൻ എം.എൽ.എ, സിനിമതാരം ജയസൂര്യ എന്നിവർ സമീപം ചിത്രങ്ങൾ: ബൈജു കൊടുവള്ളി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.