പെരുമ്പാവൂർ: വളർത്തു. വാഴക്കുളം പഞ്ചായത്തിലെ 18ാം വാർഡ് നടക്കാവിൽ അരിമ്പശേരി ഷാനവാസിെൻറ പശുവിനാണ് പേവിഷബാധ ഏറ്റതായി സംശയിക്കുന്നത്. ഇതേത്തുടർന്ന് കുടുംബത്തിലെ ആറോളംപേർ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സതേടി. പശുവിെൻറ പാൽകുടിച്ച സമീപവാസികളായ നൂറോളം ആളുകളും വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. നാലുദിവസം മുമ്പ് പശുവിന് മുടന്ത് വന്നതായി വീട്ടുകാർ പറയുന്നു. ഇതേത്തുടർന്ന് ഡോക്ടറെ കാണിച്ച് മരുന്ന് നൽകി. എന്നാൽ, കഴിഞ്ഞ ശനിയാഴ്ച മുതൽ പശുവിെൻറ പ്രകൃതത്തിൽ മാറ്റം കണ്ടുതുടങ്ങി. തുടർച്ചയായ അലർച്ചയും മറ്റും സംശയത്തിന് ആക്കംകൂട്ടി. വീണ്ടും പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പേവിഷബാധയുടെ സാധ്യത പുറത്തുവരുന്നത്. വെറ്ററിനറി ഡോക്ടർ ബസന്തിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇതിനിടെ പശു ചത്തു. തുടർന്ന് പശുവിെൻറ ശരീരഭാഗങ്ങൾ മണ്ണുത്തി വെറ്ററിനറി കോളജിൽ കൂടുതൽ പരിശോധനക്ക് അയച്ചു. പരിശോധനഫലം വരാനുള്ള കാത്തിരിപ്പിലാണ് വീട്ടുകാരും നാട്ടുകാരും. ഡോക്ടറുടെ നിർദേശപ്രകാരം വീട്ടിലുള്ളവരും പശുവിെൻറ പാൽ കുടിച്ചവരും പേവിഷബാധക്ക് ചികിത്സ തേടി. വിവരമറിഞ്ഞ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഭീതിയിൽ കഴിയുന്ന പ്രദേശവാസികൾക്ക് ബോധവത്കരണം നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.എസ്. വിപിൻ, എ.ബി. േപ്രമാനന്ദൻ എന്നിവർ ക്ലാസുകൾ നയിച്ചു. ബ്ലോക്ക് അംഗം റംല അബ്്ദുൽഖാദർ, ഗ്രാമപഞ്ചായത്ത് വാർഡ് അംഗം മുഹമ്മദ്കുഞ്ഞ് എന്നിവർ സ്ഥലം സന്ദർശിച്ചു. വാർഷികയോഗം പെരുമ്പാവൂർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് വാർഷികയോഗം ചേർന്ന് ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: സെയ്തുമുഹമ്മദാലി (പ്രസി.), ബാവ ഹുസൈൻ (വൈ.പ്രസി.), പി.എസ്. സുരേഷ് (ജന.സെക്ര.), കബീർ മുടിക്കൽ (സെക്ര.), ജോയ് (ട്രഷ.), സുരേഷ് ബാബു, അബ്്ദുൽകലാം, നാസർ ഐരൂർപാടം (എക്സി.കമ്മിറ്റി). 22ന് കുട്ടികളുടെ കലാപരിപാടികളോടെ മുനിസിപ്പൽ ലൈബ്രറി ഹാളിൽ കലോത്സവം നടത്താൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.