മൂവാറ്റുപുഴ: ചോർന്നൊലിക്കാത്ത വീട്ടിൽ അമ്മിണിക്കും കുടുംബത്തിനും ഇനി അന്തിയുറങ്ങാം. ശോച്യാവസ്ഥയിലായ വീട്ടിൽ കഴിഞ്ഞ മേക്കടമ്പ് ഞായപ്പിള്ളിൽ അമ്മിണി കൃഷ്ണൻകുട്ടിയുടെ കുടുംബത്തിന് സി.പി.എം മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയാണ് പുതിയ യത്. 750 ചതുരശ്ര അടി വിസ്തീർണമുള്ള കോൺക്രീറ്റ് ചെയ്ത വീടാണ് നിർമിച്ചത്. രണ്ടര വർഷം മുമ്പാണ് അമ്മിണിയുടെ ഭർത്താവ് മരിച്ചത്. മകൻ കിണർ ജോലി ചെയ്യുന്നതിനിടെ വീണ് മരിച്ചു. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന മകെൻറ ഭാര്യ അഞ്ജലിയുടെ തുച്ഛമായ വരുമാനമാണ് കുടുംബത്തിെൻറ ആശ്രയം. സി.പി.എം കനിവ് പദ്ധതിയിൽ വീട് നിർമിച്ചത്. വീട് നിർമാണത്തിന് നാട്ടുകാരും സഹകരിച്ചു. വീടിെൻറ താക്കോൽ സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ കുടുംബത്തിന് കൈമാറി. ചടങ്ങിൽ സി.പി.എം ഏരിയ സെക്രട്ടറി എം.ആർ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. വാളകം ലോക്കൽ സെക്രട്ടറി പി.എ. രാജു സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ, ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ആർ. മുരളീധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു ഐസക്, വാളകം പഞ്ചായത്ത് പ്രസിഡൻറ് ലീല ബാബു, വൈസ് പ്രസിഡൻറ് ബാബു വെളിയത്ത്, ബ്രാഞ്ച് സെക്രട്ടറി സി.യു കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.