തൃക്കാക്കരയില്‍ പ്ലാസ്​റ്റിക്​ നീക്കത്തില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; കണക്കെടുപ്പ് നടത്താനുള്ള കൗണ്‍സില്‍ തീരുമാനം നടപ്പായില്ല

കാക്കനാട്: തൃക്കാക്കര നഗരസഭ പ്രദേശത്ത് കുടുംബശ്രീ ശേഖരിക്കുന്ന പ്ലാസ്റ്റിക് കണക്കെടുപ്പ് നടത്താനായില്ല. പ്ലാസ്റ്റിക് ശേഖരിച്ച് പുറത്തേക്ക് കൊണ്ടുപോകാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നതില്‍ സുതാര്യമല്ലെന്ന് നഗരസഭ കൗണ്‍സിലില്‍ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കണക്കെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. നിരോധിച്ച പ്ലാസ്റ്റിക് നഗരപ്രദേശത്ത് നിന്ന് വന്‍ തോതില്‍ വാഹനത്തില്‍ ശേഖകരിച്ച് എത്തിക്കുന്നത് കുടുംബശ്രീ മുഖേനയാണ്. ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമാണ് കുടുംബശ്രീ പ്ലാസ്റ്റിക് ശേഖരിക്കുന്നത്. പുറത്തേക്ക് കയറ്റിക്കൊണ്ട് പോകാന്‍ മാസം ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടി വരുന്നതില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കുടുംബശ്രീ ശേഖരിക്കുന്ന പ്ലാസ്റ്റിക്കി​െൻറ കണക്കെടുപ്പ് നടത്താന്‍ മേയ് 21ന് ചേര്‍ന്ന കൗണ്‍സില്‍ തീരുമാനിച്ചത്. സംശയത്തെ തുടര്‍ന്ന് മാര്‍ച്ചില്‍ കരാറുകാരന് നല്‍കാനുണ്ടായിരുന്ന എട്ടര ലക്ഷ രൂപയുടെ കുടിശ്ശികയും കൗണ്‍സില്‍ തടഞ്ഞിരുന്നു. പ്ലാസ്റ്റിക്കി​െൻറ കണക്കെടുപ്പ് നടത്താന്‍ മൂന്നംഗ കമ്മിറ്റിയെയും നഗരസഭ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, നഗരസഭ തീരുമാനമെടുത്ത് ഏകദേശം രണ്ട് മാസം കഴിഞ്ഞിട്ടും സബ്കമ്മിറ്റി കണക്കെടുപ്പ് നടത്തിയില്ല. കൗണ്‍സില്‍ തീരുമാനത്തി​െൻറ ഫയല്‍ സെക്രട്ടറി കൈമാറിയില്ലെന്നാണ് സബ് കമ്മിറ്റിയുടെ വിശദീകരണം. ഒരു വര്‍ഷം മുമ്പ് പ്ലാസ്റ്റിക് നിരോധിച്ചെങ്കിലും നഗരസഭ മാലിന്യ സംസ്‌കരണത്തിനായി ചെലവഴിക്കുന്ന തുകയുടെ 80 ശതമാനവും പ്ലാസ്റ്റിക് കയറ്റി അയക്കാനാണ് ഉപയോഗിക്കുന്നത്. നഗരസഭ പ്രദേശത്തുനിന്ന് കുടുംബശ്രീ ശുചീകരണ തൊഴിലാളികള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് കയറ്റി അയക്കാന്‍ മാത്രം മാസം ശരാശരി എട്ട് ലക്ഷം വരെയാണ് ചെലവഴിക്കുന്നത്. രാത്രിയില്‍ ലോറിയില്‍ കയറ്റുന്ന മാലിന്യം തിട്ടപ്പെടുത്താറില്ലെന്നാണ് കൗണ്‍സില്‍ ആരോപണം. സമ്പൂർണ പ്ലാസ്റ്റിക് കാരിബാഗ് നിരോധനമായിരുന്നു നഗരസഭ തീരുമാനം. നിരോധിച്ച പ്ലാസ്റ്റിക് ശേഖരിക്കില്ലെന്നും നിയമം ലംഘിക്കുന്നവര്‍ക്ക് മുനിസിപ്പല്‍ നിയമ പ്രകാരം 5,000 മുതല്‍ 10,000 രൂപ വരെ ചുമത്താനും നഗരസഭ തീരുമാനിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ഡിസംബറില്‍ മാത്രം കരാറുകാരന്‍ മുഖേന പ്ലാസ്റ്റിക് കയറ്റി അയക്കാന്‍ നഗരസഭ ചെലവഴിച്ചത് 7,70,500 രൂപ. നിരോധനം പ്രാബല്യത്തില്‍ വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും നഗര പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യം കുറഞ്ഞിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നഗരസഭ പ്രദേശത്തെ ഭക്ഷണാവശിഷ്ട മാലിന്യങ്ങള്‍ കൊച്ചി കോര്‍പറേഷ​െൻറ ബ്രഹ്മപുരത്തെ പ്ലാൻറിലേക്കാണ് കയറ്റി വിടുന്നതിന് ടണ്ണിന് 900 രൂപ നഗരസഭ കൊച്ചി കോര്‍പറേഷന്‍ നല്‍കണം. ദിവസവും ശരാശരി എട്ട് മുതല്‍ 10 ടണ്‍ വരെ ഭക്ഷണാവശിഷ്ടങ്ങളാണ് നഗരസഭ ശേഖരിച്ച് ബ്രഹ്മപുരത്ത് എത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.