ആശുപത്രികളിലെ അടിസ്​ഥാനസൗകര്യം: ഏകദിന ഉച്ചകോടി

കൊച്ചി: ആശുപത്രികളുടെ രൂപകൽപനയെയും അടിസ്ഥാന സൗകര്യങ്ങളെയുംകുറിച്ച് ഐഡിയാസ് എക്സ്ചേഞ്ചി​െൻറ ആഭിമുഖ്യത്തിൽ ഏകദിന ഉച്ചകോടി സംഘടിപ്പിച്ചു. മെഡിക്കൽ ടൂറിസത്തെക്കുറിച്ചും വിദേശ രാജ്യങ്ങളിൽനിന്ന് ചികിത്സക്കെത്തുന്നവർക്ക് ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കുന്നതിനെക്കുറിച്ചും പാനൽചർച്ച നടന്നു. ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ് സി.ഇ.ഒ ഡോ. ഹരീഷ് പിള്ള, െഎ.എം.എ ഹോസ്പിറ്റൽ ബോർഡ് ഓഫ് ഇന്ത്യ ചെയർമാൻ ജോയി ചക്രബർത്തി, ഡോ. ആർ.വി. അശോകൻ എന്നിവർ നേതൃത്വം നൽകി. വിവിധ ആശുപത്രികളുടെയും സംഘടനകളുടെയും പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.