ക്ഷേമപദ്ധതികൾ ആരംഭിച്ചു

കരുമാല്ലൂർ: വെളിയത്തുനാട് സഹകരണ ബാങ്ക് വിവിധ . വാർധക്യക്ഷേമ പെൻഷൻ പദ്ധതി, ബാങ്കിലെ മുഴുവൻ അംഗങ്ങൾക്കും ഒരു ലക്ഷം രുപയുടെ അപകട ഇൻഷുറൻസ് പരിരക്ഷാപദ്ധതി, ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി എന്നിവയാണ് നടപ്പാക്കിയത്. ആറ്റിപ്പുഴ ഹാളിൽ ചേർന്ന സമ്മേളനം സഹകാർ ഭാരതി ദേശീയ സംഘടന സെക്രട്ടറി സഞ്ജയ് പാച്പോർ ഉദ്ഘാടനം ചെയ്തു. 30വർഷത്തെ സേവനത്തിനുശേഷം വിരമിച്ച സെക്രട്ടറി ലില്ലി വർഗീസിന് യാത്രയയപ്പും നൽകി. ബാങ്ക് പ്രസിഡൻറ് എസ്.ബി. ജയരാജ് അധ്യക്ഷത വഹിച്ചു. സഹകാർ ഭാരതി ദേശീയ സെക്രട്ടറി കരുണാകരൻ നമ്പ്യാർ, സംസ്ഥാന സംഘടന സെക്രട്ടറി കെ.ആർ. കണ്ണൻ. മുൻ സെക്രട്ടറി എം. കലാധരൻ, ബാങ്ക് വൈസ് പ്രസിഡൻറ് ജയ ഗോപി, ഭരണസമിതി അംഗങ്ങളായ എ.ജി. പ്രസാദ്, എ.കെ. പ്രദീപ്, പി.ജി. രമേശൻ, കെ.എസ്. മോഹൻകുമാർ, എ.കെ. സന്തോഷ്, ബൈജി ലാലു, ജിൻസി രതീഷ്, സെക്രട്ടറി ഇൻ ചാർജ് പി.ജി. സുജാത എന്നിവർ സംസാരിച്ചു. ഓണത്തിന് വിപുലമായ ഓണച്ചന്തയും സൗജന്യ നിരക്കിൽ മുഴുവൻ അംഗങ്ങൾക്കും അരി വിതരണവും നടത്തുമെന്ന് പ്രസിഡൻറ് എസ്.ബി. ജയരാജ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.