പറവൂർ: നിർമാണം നിലച്ചിട്ട് എട്ടുവർഷമായ ചെറായി-ചാത്തനാട് തീരദേശ റോഡ് പണി പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഹാർബർ എൻജിനീയറിങ് വിഭാഗത്തിൽപെടുത്തി 2010ലാണ് ഈ റോഡിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുന്നത്. ഒമ്പത് കിലോമീറ്ററാണ് റോഡിന് ദൈർഘ്യം. 10 കോടിരൂപയാണ് ആദ്യഘട്ടം അനുവദിച്ചത്. പൊക്കാളിപ്പാടങ്ങളും പുഴയുടെ ഒരുവശവും നികത്തിയാണ് റോഡ് നിർമിക്കുന്നത്. പുഴയുടെ അരികിൽ കരിങ്കൽഭിത്തി കെട്ടി മൂന്ന് കലുങ്ക് പൂർത്തിയായെങ്കിലും ഇവ ഇടിഞ്ഞുവീണ അവസ്ഥയിലാണ്. നിലവിെല പെരുമ്പടന്ന-ചാത്തനാട് റോഡിന് സമാന്തരമായാണ് തീരദേശ റോഡും നിർമിക്കുന്നത്. റോഡ് പൂർത്തിയായാൽ ഏഴിക്കര പഞ്ചായത്തിെൻറ അവികസിത പ്രദേശങ്ങളായ മണ്ണുചിറ, കടക്കര, പുളിങ്ങനാട് ഭാഗത്തുള്ളവർക്ക് എളുപ്പത്തിൽ യാത്ര ചെയ്യാനും ഫാം ടൂറിസത്തിെൻറ സാധ്യത വർധിക്കാനും കാരണമാകും. പദ്ധതി പ്രദേശം സന്ദർശിച്ച ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡൻറ് എസ്. ജയകൃഷ്ണൻ സന്ദർശിച്ചു. ബി.ജെ.പി നിയോജക മണ്ഡലം ട്രഷറർ ടി.എ. ദിലീപ്, സെക്രട്ടറി ഇ.ആർ. രഞ്ജിത്ത്, ഏഴിക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സാജൻ കാട്ടേത്ത്, സെക്രട്ടറി സി.കെ. സന്തോഷ്, മഹേശ്വരൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.