മത്സ്യമാർക്കറ്റുകളിൽ പരിശോധന നടത്തണം -താലൂക്ക്​ വികസന സമിതി

പറവൂർ: മത്സ്യത്തിൽ മായം ചേർക്കുന്നതു സംബന്ധിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ എല്ലാ മത്സ്യമാർക്കറ്റിലും ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗംപരിശോധന നടത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ദേശീയപാതയിലെ ചെറിയപ്പിള്ളി പാലത്തിൽ രൂപപ്പെട്ട കുണ്ടും കുഴിയും അടയ്ക്കണമെന്നും ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കാൻ സ്ഥലം അനുവദിക്കണമെന്നും കോടതി റോഡി​െൻറ ദുരവസ്ഥ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കാൻറീൻ നടത്താൻ നഗരസഭ നടപടിയെടുക്കണം. മൂകാംബി ക്ഷേത്രത്തിന് ഇരുവശങ്ങളിലുമുള്ള റോഡുകൾ സഞ്ചാരയോഗ്യമാക്കണം. നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് പറവൂരിലേക്കു ഫ്ലൈ ബസ് ആരംഭിക്കാൻ കെ.എസ്.ആർ .ടി.സി യോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. കോടതിവളപ്പിൽ താലൂക്ക് ഓഫിസിനോടു ചേർന്ന് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ തീരുമാനമായിട്ടുണ്ടെന്ന് തഹസിൽദാർ അറിയിച്ചു. താലൂക്ക് വികസന സമിതി അംഗം എം.കെ. ബാനർജി അധ്യക്ഷത വഹിച്ചു. സി.എം. ഹുസൈൻ,എ.കെ. സുരേഷ്, കെ. ഡി.വേണുഗോപാൽ, എ. എം. അബ്ദുൽകലാം ആസാദ്, സക്കറിയ മണവാളൻ, കെ. എസ്. ഉദയകുമാർ, രംഗൻ മുഴങ്ങിൽ, എം. എൻ. ശിവദാസൻ, പി.ഡി. ജോൺസൺ എന്നിവർ സംസാരിച്ചു. സ്റ്റേഷൻകടവ് - വലിയപഴമ്പിള്ളിത്തുരുത്ത് പാലം കൂടുതൽ ബസ് സർവിസ് വേണമെന്ന് ആവശ്യം പറവൂർ: സ്റ്റേഷൻകടവ് - വലിയപഴമ്പിള്ളിത്തുരുത്ത് പാലത്തിലൂടെ കൂടുതൽ ബസ് സർവിസുകൾ വേണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ മൂന്ന് കെ.എസ്.ആര്‍.ടി.സി ബസുകൾ മാത്രമാണ് പാലത്തിലൂടെ സർവിസ് നടത്തുന്നത്. ഇവ പറവൂരിൽനിന്ന് ചേന്ദമംഗലം വഴി പാലം കടന്ന് പുത്തൻവേലിക്കര ബസാറിലെത്തി മാളയിലേക്കാണ് സർവിസ് നടത്തുന്നത്. പ്രദേശത്തെ കുറച്ചുഭാഗങ്ങളിലുള്ളവർക്കു മാത്രമേ ഇതുകൊണ്ട് പ്രയോജനമുള്ളൂ. കണക്കൻകടവ്, മാളവന, ചാത്തേടം തുരുത്തിപ്പുറം, ഇളന്തിക്കര തുടങ്ങിയ മേഖലകളിലുള്ളവർക്കുപാലം വന്നതുകൊണ്ടുള്ള ഗുണം ലഭിക്കുന്നില്ല. സ്വന്തമായി വാഹനസൗകര്യമുള്ളവർക്ക് എളുപ്പത്തിൽപറവൂരിൽ എത്താൻ കഴിയുന്നുണ്ട്. എന്നാൽ, തുരുത്തിപ്പുറത്തുനിന്ന് ബസിൽയാത്ര ചെയ്യുന്നവർക്ക് ഗോതുരുത്ത് ഫെറി കടന്നോ കോട്ടപ്പുറം ടോളിൽ എത്തിയോ ബസ് കയറേണ്ട സ്ഥതിയാണ്. മാളവന - കോട്ടയിൽ കോവിലകം ഫെറി സർവിസ് നിർത്തിയതിനാൽ മാളവന ഭാഗത്തുള്ളവർചാലാക്ക വഴി ചുറ്റിസഞ്ചരിച്ചാണ് ഇപ്പോഴും യാത്ര ചെയ്യുന്നത്. യാത്രാക്ലേശത്തിന് പരിഹാരമായി പറവൂരിൽനിന്ന് പുത്തൻവേലിക്കര വഴി അങ്കമാലിക്ക് സർവിസ് തുടങ്ങിയാൽ മാളവന, ഇളന്തിക്കര, കണക്കൻകടവ്പ്രദേശങ്ങളിലുള്ളവർക്ക് ഉപകാരപ്രദമാകും. പറവൂരിൽനിന്നും പുത്തൻവേലിക്കരവഴി കൊടുങ്ങല്ലൂരിലേക്കു സർവിസ് ആരംഭിച്ചാൽ തുരുത്തിപ്പുറം, കോട്ടപ്പുറംമേഖലയിലുള്ളർക്കും ഏറെ പ്രയോജനം ലഭിക്കും. ജെട്ടിയിൽ നിന്നുള്ള ഗുരുവായൂർ - എറണാകുളം കെ എസ് ആർ ടി സി ബസുകളിൽ ചിലത് പുത്തൻവേലിക്കര വഴി തിരിച്ചുവിട്ടാൽയാത്രാക്ലേശത്തിന് കുറച്ചെങ്കിലും പരിഹാരമാകും. കെട്ടിനിർമാണ തൊഴിലാളികളുടെ പ്രധാന കേന്ദ്രങ്ങളാണ് തുരുത്തിപ്പുറം,കോട്ടപ്പുറം മേഖല. ഇവർ കൂടുതലായി ജോലിക്ക് ആശ്രയിക്കുന്നത് തൃശൂർ ജില്ലയിലെ തൃപ്രയാർ, ചേറ്റുവ പ്രദേശങ്ങളെയാണ്. ഈ പ്രദേശത്ത് ഇവർക്ക് എത്താനും കൂടുതൽ ബസ് സർവിസ് ആരംഭിക്കേണ്ടത് അനിവാര്യമായിട്ടുണ്ട്. സ്വകാര്യ ബസ് സർവിസും സ്റ്റേഷൻകടവ് -വലിയപഴമ്പിള്ളിത്തുരുത്ത് പാലത്തിലൂടെ ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്. അങ്കമാലിയിൽനിന്ന് കണക്കൻകടവ് വരെ നിലവിൽ സ്വകാര്യ ബസ് സർവിസുകളുണ്ട്. ഇവയുടെ പെർമിറ്റ് കൊടുങ്ങല്ലൂർ വരെ നീട്ടിയാൽ ഗ്രാമവാസികൾക്ക് യാത്രാസൗകര്യം ലഭിക്കും. പറവൂരിൽനിന്ന് തുടങ്ങി ചേന്ദമംഗലംവലിയപഴമ്പിള്ളിത്തുരുത്തിൽ അവസാനിക്കുന്ന ബസുകൾ പുത്തൻവേലിക്കരയിലേക്ക് നീട്ടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂരിൽനിന്ന് തുരുത്തിപ്പുറം - കോട്ടപ്പുറം പാലം വഴി നെടുമ്പാശ്ശേരി, അങ്കമാലി, ആലുവ മേഖലകളിലേക്കു സര്‍വിസുകൾ ആരംഭിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.