ചെറുതന പഞ്ചായത്തിലെ സിലിക്ക മണൽക്കടത്ത്​; ഏഴ്​ കോടിയുടെ ക്രമക്കേടെന്ന് ​ആക്ഷേപം

ഹരിപ്പാട്: ചെറുതന ഗ്രാമപഞ്ചായത്തിലെ സിലിക്ക മണൽക്കടത്തുമായി ബന്ധപ്പെട്ട് അഴിമതിയാരോപണം കൊഴുക്കുന്നു. മണൽ കരാറുകാർക്ക് ലേലംചെയ്ത് കൊടുത്തതുമായി ബന്ധപ്പെട്ട് ഏഴ് കോടിയുടെ ക്രമക്കേടുണ്ടെന്നാണ് ആക്ഷേപമുയർന്നിട്ടുള്ളത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പ്രഭയുടെ നേതൃത്വത്തിൽ വിഷയം പരിശോധിച്ചുവരികയാണ്. തുടക്കത്തിൽ 3500 മെട്രിക് ടൺ മണൽ കുറഞ്ഞ വിലക്ക് ആദ്യകരാറുകാരന് ലേലംചെയ്ത് കൊടുത്തപ്പോഴാണ് പരാതി ഉയർന്നത്. സാധാരണ മണലല്ല ഇതെന്നും മണൽ പരിശോധിക്കണമെന്നുമായിരുന്നു ആവശ്യം. മൈനിങ് ആൻഡ് ജിയോളജി വിഭാഗം പരിശോധന നടത്തിയപ്പോഴാണ് തിളക്കമുള്ള മണൽ വ്യാവസായിക പ്രാധാന്യമുള്ള സിലിക്കമണലാണെന്ന് അറിയുന്നത്. മണൽ പുനർലേലം ചെയ്യണമെന്ന ആവശ്യമാണ് പിന്നീട് പരാതിക്കാരിൽനിന്ന് ഉയർന്നത്. പഞ്ചായത്ത് ഇതനുസരിച്ചാണ് പിന്നീട് പുനർലേലം നടത്തി ലേലംചെയ്ത് വിറ്റത്. ഇതിലാണ് കൂടുതൽ ക്രമക്കേട് നടന്നതെന്നാണ് പിന്നീട് ഉയർന്ന ആരോപണം. 9632 മെട്രിക് ടൺ സിലിക്കമണൽ വിറ്റ് 1.5 കോടിയുടെ ലാഭം സർക്കാറിന് ഉണ്ടാക്കിക്കൊടുത്തെന്നാണ് പഞ്ചായത്തി​െൻറ അവകാശവാദം. ഇതേ അവസരത്തിൽ ലോക്കൽ ഫണ്ട് ഒാഡിറ്റ് പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതായാണ് സൂചന. അതുവഴി പഞ്ചായത്തിന് മണൽ കയറ്റിയിറക്ക് ഉൾപ്പെടെ ചെലവുമായി ബന്ധപ്പെട്ട് 86.44 കോടി നഷ്ടമുണ്ടായിട്ടുെണ്ടന്നും ലോക്കൽ ഫണ്ട് റിപ്പോർട്ടിലുണ്ട്. സംസ്ഥാന സർക്കാറിന് 97.84 ലക്ഷം നഷ്ടമുണ്ടായതായും പറയുന്നു. ദേശീയ ജലപാതയുടെ ആഴംകൂട്ടുന്നതുമായി ബന്ധപ്പെട്ട് ഡ്രഡ്ജ്ചെയ്ത മണലാണിത്. ചെറുതന പഞ്ചായത്തിലെ തേവേരി, തണ്ടപ്ര പാടശേഖരത്തിലാണ് വാരിയ മണൽ കൂട്ടിയിട്ടിരുന്നത്. ഇവിടെ വാഹനങ്ങൾക്ക് എത്താനാവില്ല. വള്ളത്തിലും ബാർജിലും വാഹനം എത്തുന്നിടത്ത് മണൽ എത്തിക്കുകയായിരുന്നു. പിന്നീട് പെർമിറ്റുള്ള ലോറികളിലാണ് മണൽകടത്തിയത്. പഞ്ചായത്ത് രേഖകളിൽ മണലി​െൻറ അളവ് സംബന്ധിച്ച് വ്യത്യസ്ത കണക്കാണ് ഉള്ളതെന്ന് മണൽകടത്ത് ആരോപണവുമായി ബന്ധപ്പെട്ട് ചെറുതന പഞ്ചായത്തിലേക്ക് മാർച്ച് നടത്തിയ ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് അനസലി ആരോപിച്ചു. 36.621 മെട്രിക് ടൺ മണലാണ് ആകെയുള്ളത്. അതിൽ 3.794 മെട്രിക് ടൺ കരാറുകാർ മാറ്റിയെന്നാണ് പഞ്ചായത്ത് രേഖ പറയുന്നത്. എന്നാൽ, ഇതി​െൻറ പത്തിരട്ടി കരാറുകാർ കടത്തിയിട്ടുണ്ടെന്ന് അനസലി പറയുന്നു. ബന്ധപ്പെട്ട അധികൃതരെക്കൊണ്ട് പഞ്ചായത്തിലെ മണൽകടത്ത് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം. അരീക്കുഴി കോമൻകുളങ്ങര റോഡ് ഉദ്ഘാടനം ചെങ്ങന്നൂർ: വെൺമണി പഞ്ചായത്ത് മൂന്നാം വാർഡിൽ 60 ലക്ഷം ചെലവഴിച്ച് ജില്ല പഞ്ചായത്ത് നിർമിച്ച അരീക്കുഴി കോമൻകുളങ്ങര റോഡി​െൻറ ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. സജി ചെറിയാൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ മുഖ്യാതിഥിയായി. സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.എച്ച്. റഷീദ്, മാന്നാർ ഏരിയ സെക്രട്ടറി പി.ഡി. ശശിധരൻ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജി. വിവേക്, ജില്ല പഞ്ചായത്ത് അംഗം വി. വേണു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.സി. അജിത, ശ്യാംകുമാർ എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് അംഗം ജെബിൻ പി. വർഗീസ് സ്വാഗതവും വി.എസ്. സജി നന്ദിയും പറഞ്ഞു. റോഡ് നിർമാണോദ്ഘാടനം ചാരുംമൂട്: പാലമേൽ, താമരക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗുരുനാഥൻകുളങ്ങര-ഇടിഞ്ഞയ്യത്ത് റോഡി​െൻറ നിർമാണോദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. പാലമേൽ പഞ്ചായത്ത് പ്രസിഡൻറ് ഓമന വിജയൻ അധ്യക്ഷത വഹിച്ചു. താമരക്കുളം പഞ്ചായത്ത് പ്രസിഡൻറ് വി. ഗീത, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. വിമലൻ, മെംബർ പി.പി. കോശി, പാലമേൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജു, ടി.എസ്. രവീന്ദ്രൻ, താമരക്കുളം പഞ്ചായത്ത് അംഗങ്ങളായ സന്തോഷ്കുമാർ, ലൈല, ആർ. ദീപ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.