ചെങ്ങന്നൂര്‍: എസ്.എന്‍.ഡി.പി യൂനിയനില്‍ നടന്ന 61.2 കോടിയുടെ മൈക്രോ ഫിനാന്‍സ്, ജെ.എല്‍.ജി തട്ടിപ്പ് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് യൂനിയെൻറ ആഭിമുഖ്യത്തില്‍ തട്ടിപ്പിനിരയായവരുടെ നേതൃത്വത്തില്‍ 10ന് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. മൈക്രോ ഫിനാന്‍സ് തട്ടിപ്പിനും ജെ.എല്‍.ജി വായ്പ തട്ടിപ്പിനും നേതൃത്വം കൊടുത്ത യൂനിയൻ മുൻ പ്രസിഡൻറ് സന്തോഷ് കുമാറും വൈസ് പ്രസിഡൻറുമാരായിരുന്ന പി.ഡി. ശ്രീനിവാസന്‍, എം.എന്‍. ഭാസുരാംഗന്‍, മുന്‍ സെക്രട്ടറി അനു സി. സേനന്‍, മൈക്രോ ഫിനാന്‍സ് കോഒാഡിനേറ്ററും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ മാനേജറുമായിരുന്ന പി.എ. രാധാമണി, യൂനിയെൻറ മുന്‍ ജീവനക്കാര്‍ക്കും എതിരെ 75ല്‍പരം സംഘങ്ങള്‍ പരാതി നല്‍കിയിട്ടും കുറ്റക്കാരെ അറസ്റ്റുചെയ്യാതെ തട്ടിപ്പുകാരെ സംരക്ഷിക്കുന്ന നടപടിയുമായി ചെങ്ങന്നൂര്‍ പൊലീസ് മുന്നോട്ടുപോകുന്നു. ആയിരത്തഞ്ഞൂറിലേറെ സംഘാംഗങ്ങള്‍ ജപ്തി നടപടികളുടെ ഭീഷണിയിലാണ്. വ്യാജസംഘങ്ങള്‍ രൂപവത്കരിച്ച് ബാങ്ക് മാനേജറുടെ അറിവോടെ കോടികള്‍ തട്ടിപ്പ് നടത്തി. വ്യാജസംഘത്തില്‍ ഉള്‍പ്പെട്ട ജപ്തി നടപടികള്‍ക്ക് വിധേയമായിരിക്കുന്ന അംഗങ്ങള്‍ ബാങ്കില്‍ പോവുകയോ രേഖകള്‍ സമര്‍പ്പിക്കുകയോ ഒപ്പിട്ട് നൽകുകയോ ചെയ്തിട്ടില്ല. തട്ടിപ്പുകാരെ സംരക്ഷിക്കുന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് തട്ടിപ്പിന് ഇരയായവരും ശാഖ യൂനിയന്‍ പ്രവര്‍ത്തകരും ഡിവൈ.എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുന്നത്. രാവിലെ 10ന് റെയില്‍വേ സ്റ്റേഷന് സമീപം നഗരസഭ ഒാഫിസ് പടിക്കല്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ യോഗം നേതാക്കള്‍ പങ്കെടുക്കുമെന്ന് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. തട്ടിപ്പിന് വിധേയരായവരുടെ മേലുള്ള റവന്യൂ റിക്കവറി നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂനിയെൻറ കീഴിെല ഓരോ ശാഖകളുടെയും നേതൃത്വത്തില്‍ അനിശ്ചിതകാല സത്യഗ്രഹം ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ ഓഫിസിന് മുന്നില്‍ ആരംഭിക്കാനും യൂനിയന്‍ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി തീരുമാനിച്ചു. തട്ടിപ്പിന് കൂട്ടുനിന്ന യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അധികൃതര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിെൻറ ചെങ്ങന്നൂര്‍ ബ്രാഞ്ചിന് മുന്നില്‍ യൂനിയന്‍ ചെയര്‍മാന്‍ അനില്‍ പി. ശ്രീരംഗം, വൈസ് ചെയര്‍മാന്‍ വിജീഷ് മേടയില്‍, കണ്‍വീനര്‍ സുനില്‍ വള്ളിയില്‍, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം രാധാകൃഷ്ണന്‍ പുല്ലാമഠം എന്നിവര്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് യൂനിയന്‍ നേതാക്കള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. സംഘാടകസമിതി രൂപവത്കരണ യോഗം ഹരിപ്പാട്: എ.ഐ.എസ്.എഫ് ഹരിപ്പാട് മണ്ഡലം സംഘാടകസമിതി രൂപവത്കരണയോഗം സി.പി.ഐ ജില്ല കൗൺസിൽ അംഗം ജി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. യു. ദിലീപ് അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ. കാർത്തികേയൻ, പി.ബി. സുഗതൻ, എം. മുസ്തഫ, വി.എം. പ്രമോദ്, ജി. സനു, എ. അശ്വതി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: യു. ദിലീപ് (ചെയർ), ജി. സിനു, എ. അശ്വതി (വൈസ് ചെയർ), സാജൻ പി. കോശി (കൺ), വി.എം. പ്രമോദ് (ജോ. കൺ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.