ചാരുംമൂട്: പച്ചപ്പിെൻറ കുളിർമയുമായി കറ്റാനം സർക്കാർ അതിഥിമന്ദിരം വളപ്പിൽ മാതൃക കൃഷിത്തോട്ടമൊരുങ്ങി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിെൻറയും കൃഷി വകുപ്പിെൻറയും പദ്ധതിയിലാണ് കറ്റാനം പൊതുമരാമത്ത് അതിഥിമന്ദിരം വളപ്പിൽ മാതൃക കൃഷിത്തോട്ടം ഒരുങ്ങിയത്. പൊതുമരാമത്ത് വകുപ്പിെൻറ പങ്കാളിത്തത്തോടെ ഹരിതകേരള മിഷെൻറ ഭാഗമായാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയത്. ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി രണ്ടുലക്ഷവും കൃഷി വകുപ്പിെൻറ നാലുലക്ഷവും ഉൾപ്പെടെ ആറുലക്ഷമാണ് പദ്ധതിക്ക് ചെലവഴിച്ചത്. കാടുകയറിയ അതിഥിമന്ദിര വളപ്പിനെ സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി ജയദേവ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരെൻറ ശ്രദ്ധയിൽപെടുത്തിയിരുന്നു. തുടർന്ന് മന്ത്രി സ്ഥലം സന്ദർശിക്കുകയും കാർഷിക പ്രദർശനത്തോട്ടമാക്കാനുള്ള അനുമതി ബ്ലോക്ക് പഞ്ചായത്തിന് നൽകുകയും ചെയ്തു. ഇതിന് ആകെയുള്ള രണ്ടേക്കറിൽ ഒന്നര ഏക്കർ കൃഷിക്ക് വിട്ടുനൽകി. 2017-18ലെ ബ്ലോക്ക് പഞ്ചായത്തിെൻറ പദ്ധതിയിലുൾപ്പെടുത്തി ഇവിടെ ഫലവൃക്ഷത്തൈകൾ െവച്ചുപിടിപ്പിച്ചു. കുറ്റിക്കുരുമുളക് തൈകൾ ഉണ്ടാക്കാനും ഗ്രാഫ്റ്റിങ് വഴി കുടംപുളിത്തൈകൾ തയാറാക്കാനുമുള്ള പരിശീലനം ആരംഭിക്കും. പ്ലാവ്, മാവ് എന്നിവയുടെ തൈകളും ഉൽപാദിപ്പിക്കും. അക്വപോണിക്‌സ് കൃഷിസംവിധാനവും വൈകാതെ ഇവിടെ ഒരുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി ജയദേവ് പറഞ്ഞു. മാതൃക കൃഷിത്തോട്ടത്തിെൻറ ഉദ്ഘാടനം 10ന് വൈകീട്ട് നാലിന് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിക്കും. മലയാളത്തിെൻറ പ്രസക്തി വർധിക്കുന്നു -മന്ത്രി ജി. സുധാകരൻ ചെങ്ങന്നൂർ: മലയാളത്തിെൻറ പ്രസക്തി വർധിച്ച കാലമാണിതെന്ന് മന്ത്രി ജി. സുധാകരൻ. ഇലഞ്ഞിമേൽ കെ.പി. രാമൻ നായർ സ്മാരക ഭാഷപഠന കേന്ദ്രത്തിെൻറ മൂന്നാം വാർഷികാഘോഷ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഷപഠന കേന്ദ്രം അധ്യക്ഷൻ ആലാ വാസുദേവൻ പിള്ള അധ്യക്ഷത വഹിച്ചു. സജി ചെറിയാൻ എം.എൽ.എ മുഖ്യപ്രഭാഷണവും ഡോ. ടി.എ. സുധാകര കുറുപ്പ് അനുസ്മരണ പ്രഭാഷണവും നടത്തി. കവി ഒ.എസ്. ഉണ്ണികൃഷ്ണൻ ഭാഷസന്ദേശം നൽകി. കെ.ആർ. പ്രഭാകരൻ നായർ ബോധിനി, ഗിരീഷ് ഇലഞ്ഞിമേൽ, അരുൾ ട്രീസ മാത്യു, ഡി. വിജയകുമാർ, കെ.കെ. രാധമ്മ, സി.എൻ. അമ്മാഞ്ചി, സജിനി പവിത്രൻ എന്നിവർ സംസാരിച്ചു. കെ. ശിവപ്രസാദ്, രമ്യ രമേശ്, ഗോപിക ദേവി, അസ്ന അൻവർ, ഡോ. മുരാരി ശംഭു, ഡോ. ശ്രീലത, ഡോ. ദിവ്യ എസ്. കേശവൻ, മല്ലാക്ഷിയമ്മ എന്നിവരെ മന്ത്രി ആദരിച്ചു. തുടർന്ന് നടന്ന കവിയരങ്ങിൽ ഗിരീഷ് ഇലഞ്ഞിമേൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.