ചേർത്തല: ഭൂമി തട്ടിപ്പുകേസിലെ ഒന്നാംപ്രതി സെബാസ്റ്റ്യൻ പൊലീസിൽ കീഴടങ്ങിയതോടെ ബിന്ദു പദ്മനാഭെൻറ തിരോധാനം അടക്കമുള്ള സംഭവങ്ങളുടെ ചുരുളഴിയുമെന്ന പ്രതീക്ഷയിൽ അേന്വഷണസംഘം. ബിന്ദു ജീവനോടെയുണ്ടോ, ബിന്ദുവിെൻറ വസ്തു ഇടപാടുകളുടെ വിവരങ്ങൾ, വ്യാജ മുക്ത്യാർ ഒരുക്കേണ്ടിവന്ന സാഹചര്യം തുടങ്ങി നിരവധി ചോദ്യങ്ങൾക്കാണ് അന്വേഷണസംഘം ഉത്തരം തേടുന്നത്. കോടികളുടെ സ്വത്തിന് ഉടമയായ ബിന്ദുവിനെ അഞ്ചുവർഷം മുമ്പാണ് കാണാതായത്. അച്ഛനും അമ്മയും മരിച്ചശേഷം തനിച്ചായ ബിന്ദുവിന് ബന്ധുക്കളുമായി അടുപ്പമില്ലായിരുന്നു. സഹോദരൻ പ്രവീൺ വർഷങ്ങളായി വിദേശത്തുമായിരുന്നു. ചെന്നൈയിൽ എം.ബി.എ പഠനത്തിന് പോയതുമുതൽ ബിന്ദു നാട്ടിൽ വരുന്നത് വല്ലപ്പോഴുമായിരുന്നു. കുടുംബവീട് വിറ്റശേഷവും ബിന്ദുവിനെ ചേർത്തലയിൽ കണ്ടവരുണ്ട്. വസ്തു ഇടപാടുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യനുമായി അടുപ്പമുണ്ടായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് സഹോദരൻ പ്രവീൺ കുമാർ ബിന്ദുവിനെ കാണാതായത് സംബന്ധിച്ച് ആഭ്യന്തരവകുപ്പിന് പരാതി നൽകുന്നത്. ബിന്ദുവിെൻറ പേരിൽ മുക്ത്യാർ ചമച്ചതായും ഇടപ്പള്ളിയിലെ വസ്തു വിൽപന നടത്തിയതായും പ്രവീണിെൻറ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടത്തിൽ പൊലീസ് അന്വേഷണം ഇഴെഞ്ഞങ്കിലും പിന്നീട് ബിന്ദുവെന്ന വ്യാജേന മുക്ത്യാറിൽ ഒപ്പിട്ടതായി മിനി മൊഴി നൽകിയതോടെയാണ് ഗൗരവമായത്. തിരോധാനക്കേസ് കൂടാതെ വ്യാജ മുക്ത്യാർ ഒരുക്കി വസ്തു തട്ടിയെടുത്തതിന് മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്തു. രണ്ട് ഡിവൈ.എസ്.പിമാരും ജില്ല പൊലീസ് മേധാവിയുടെ പ്രത്യേകസംഘവും ഉൾപ്പെടെ അന്വേഷണവും തുടങ്ങി. ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് വിളിപ്പിച്ച പള്ളിപ്പുറം സ്വദേശിയായ ടാക്സി ഡ്രൈവർ മനോജ് ആത്മഹത്യ ചെയ്തു. സെബാസ്റ്റ്യനെയും രണ്ടാം പ്രതി മിനിയെയും പിടികൂടുന്നതിന് സി.ഐമാരുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം തുടരുന്നതിനിടെ മിനി ചേർത്തല കോടതിയിൽ കീഴടങ്ങുകയായിരുന്നു. ബിന്ദു തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ പിടിയിലായത് നാല് പ്രതികളാണ്. കേസിലെ മുഖ്യപ്രതി സി.എം. സെബാസ്റ്റ്യൻ (59), രണ്ടാം പ്രതിയും ആൾമാറാട്ടം നടത്തി വ്യാജ മുക്ത്യാറിൽ ഒപ്പിട്ട ടി. മിനി, മുക്ത്യാറിൽ സാക്ഷികളായ ഇടപ്പള്ളി സ്വദേശി ജി. ഗോവിന്ദൻകുട്ടി മേനോൻ (79), പള്ളിപ്പുറം സ്വദേശി ഷിൽജി പി. കുര്യൻ (48) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ഗോവിന്ദൻകുട്ടി മേനോനും ഷിൽജിക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മിനി പൊലീസ് കസ്റ്റഡിയിലാണ്. സെബാസ്റ്റ്യനെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.