മൂവാറ്റുപുഴ: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മൂവാറ്റുപുഴ വൺവേ ജങ്ഷനുസമീപത്തെ ചാലിക്കടവ് ജങ്ഷൻ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. മൂവാറ്റുപുഴ-തേനി സംസ്ഥാനപാത ആരംഭിക്കുന്ന കവലയിൽ രാവിലെയും വൈകീട്ടും വാഹനങ്ങൾ തലങ്ങുംവിലങ്ങും കിടക്കുന്ന അവസ്ഥയാണ്. ഇവിടെ ഗതാഗതനിയന്ത്രണത്തിന് സിഗ്നൽ സംവിധാനമോ ട്രാഫിക് പൊലീസ് സേവനമോ ലഭ്യമാക്കിയാൽ പ്രശ്നം പരിഹരിക്കാമെന്നിരിക്കെ ബന്ധപ്പെട്ടവർ തയാറാകുന്നില്ല. നഗരത്തിലെ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയം സ്ഥിതിചെയ്യുന്ന പ്രദേശം രാവിലെയും വൈകീട്ടും തിരക്കിൽ വീർപ്പുമുട്ടുന്നു. ബസ്സ്റ്റോപ്പടക്കം ഇവിടെയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മണിക്കൂറോളം മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടു. പ്രശ്നം പരിഹരിക്കാൻ പ്രദേശത്ത് ട്രാഫിക് പരിഷ്കാരം നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്. കാർഷിക ആനുകൂല്യം മൂവാറ്റുപുഴ: മുനിസിപ്പൽ പരിധിയിൽ പൈനാപ്പിൾ, വാഴ, ഇഞ്ചി, മഞ്ഞൾ എന്നിവ കൃഷിചെയ്തവർക്ക് ആനുകൂല്യം ലഭിക്കുന്നതിന് മൂവാറ്റുപുഴ കൃഷിഭവൻ അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ രേഖകളുമായി എത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.