കൊച്ചി: കേരള മുസ്ലിം എജുക്കേഷനൽ അസോസിയേഷൻ വജ്ര ജൂബിലിയോടനുബന്ധിച്ച് അർഹരായ വിദ്യാർഥികൾക്ക് ബി.ടെക്/എം.ടെക് പഠനത്തിന് അവസരം. പ്ലസ് ടു/കെ.ഇ.എ.എം/കെ.ഇ.ഇ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കാണ് സ്കോളർഷിപ്. വിവിധ എൻജിനീയറിങ് കോഴ്സിൽ മെറിറ്റ് സീറ്റിൽ പ്രവേശനം നേടുന്നവർക്കും ബി.ടെക് ലാറ്ററൽ എൻട്രിക്കാർക്കും സ്കോളർഷിപ് ലഭിക്കും. കെ.എം.ഇ.എ എൻജിനീയറിങ് കോളജിൽ അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾ സംശയനിവാരണത്തിന് അലോട്ട്മെൻറ് മെമ്മോ സഹിതം ഉടൻ കോളജുമായി ബന്ധപ്പെടണം. ഫോൺ: 9961412275.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.