കോതമംഗലം: ക്ലബ് പുനരുദ്ധാരണത്തിെൻറ പേരിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. അഞ്ചുപേർക്ക് പരിക്ക്. കവളങ്ങാട് പഞ്ചായത്തിലെ അള്ളുങ്കൽ കവലയിലെ യുവധാര ക്ലബ്ബിെൻറ പുനരുദ്ധാരണ പ്രവർത്തനങ്ങളെച്ചൊല്ലിയായിരുന്നു തർക്കം. 20 വർഷം മുമ്പ് നാട്ടുകാരുടെ നേതൃത്വത്തിൽ പട്ടയത്തോടു കൂടിയ ഒന്നര സെൻറിൽ നിർമിച്ച യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അഞ്ച് വർഷമായി ഭിത്തിയും കെട്ടിടവും തകർന്ന് കിടക്കുകയായിരുന്നു. ഇതിനിടെ രണ്ടുമാസം മുമ്പ് ക്ലബ് പുനരുദ്ധരിക്കാൻ എന്ന പേരിൽ പൊതു പിരിവെടുത്ത് ഒരുവിഭാഗം ഭിത്തിയും മേൽക്കൂരയും നിർമിച്ചു. എന്നാൽ, പണി പൂർത്തിയായപ്പോൾ കെട്ടിടം നിർമിച്ചവർ 'തണൽ' എന്ന പേരിൽ ചാരിറ്റബിൾ സംഘത്തിെൻറ ബോർഡ് സ്ഥാപിച്ചു. ഇതോടെ നാട്ടുകാരും ക്ലബ് ഭാരവാഹികളും എതിർപ്പുമായി രംഗത്തെത്തി. ഊന്നുകൽ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവിഭാഗത്തെയും കഴിഞ്ഞ ബുധനാഴ്ച എസ്.ഐ സ്േറ്റഷനിൽ വിളിച്ച് ചർച്ച നടത്തി. പുനരുദ്ധാരണത്തിന് നേതൃത്വം നൽകിയവർ കെട്ടിടം പൊളിച്ചുമാറ്റുകയാണെന്ന് അറിയിച്ചതിനെത്തുടർന്ന് ക്ലബ് പ്രവർത്തകർക്ക് അവരുടെ പ്രവർത്തനങ്ങൾ തുടരാനും എസ്.ഐ അനുവാദം നൽകി. ഇരുവിഭാഗവും തീരുമാനം അംഗീകരിച്ച് സ്റ്റേഷനിൽ ഒപ്പുെവച്ച് പിരിഞ്ഞു. ഇതിനിടെ, വെള്ളിയാഴ്ച ഉച്ചക്ക് രേണ്ടാടെ ഒരു സംഘം സി.പി.എം പ്രവർത്തകർ ക്ലബ് വക സ്ഥലത്തിെൻറ മധ്യഭാഗത്ത് തറയോട് ചേർന്ന് സി.പി.എം കൊടിനാട്ടി. ഇതിനെതിരെയും നാട്ടുകാരും ക്ലബ് ഭാരവാഹികളും എതിർപ്പുമായി എത്തിയിരുന്നു. ഇതിനിെട, നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരിൽ ചിലർ നാട്ടുകാരെ അസഭ്യം പറഞ്ഞ് രംഗത്തെത്തി. തർക്കം രൂക്ഷമാവുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. സംഘട്ടനത്തിൽ പരിക്കേറ്റ ക്ലബ് പ്രവർത്തകരായ ജസ്റ്റിൻ, ജിൻസ്, എബ്രഹാം എന്നിവരെയും തണൽ പ്രവർത്തകരായ ബിനു, ജോർജ് എന്നിവരെയും കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഊന്നുകൽ പൊലീസ് കേസ് എടുത്തു. സി.പി.എം പ്രവർത്തകർ സ്ഥാപിച്ച കൊടി നീക്കണമെന്ന് അറിയിച്ച് സി.പി.എം പ്രാദേശിക നേതൃത്വത്തിനും പ്രദേശത്ത് സമാധാനാന്തരീക്ഷം നിലനിർത്തണമെന്നാവശ്യപ്പെട്ട് ക്ലബ് പ്രവർത്തകർക്കും പൊലീസ് നോട്ടീസ് നൽകി. പി.എൻ. പണിക്കർ അനുസ്മരണം കോതമംഗലം: പല്ലാരിമംഗലം നഹാ സാഹിബ് ലൈബ്രറി വായന പക്ഷാചരണവും പി.എൻ. പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. മൊയ്തു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നിസാമോൾ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. സാഹിത്യനിരൂപകൻ സതീഷ് ചേലാട് അനുസ്മരണ പ്രഭാഷണം നടത്തി. നീറ്റ് പരീക്ഷയിൽ ഉന്നതവിജയം നേടിയ അംജത് കാസിം, ബർക്കത്ത് എ. സമദ് എന്നിവരെ റിട്ട.ഐ.ജി എ.എം. മുഹമ്മദ് ആദരിച്ചു. ചരിത്രഗവേഷകൻ ഡോ. ടി.കെ. ജാബിർ, കോതമംഗലം തഹസിൽദാർ കെ.എസ്. പരീത്, ഷംസുദ്ദീൻ മക്കാർ, ആമീന ഹസൻകുഞ്ഞ്, പി.എം. സിദ്ദീഖ്, ഷാജിമോൾ, മുബീന ആലിക്കുട്ടി, പാത്തുമ്മ അബ്ദുസ്സലാം, എ.എ. രമണൻ, ടി.എം. അമീൻ, എ.പി. മുഹമ്മദ്, ഷമീന അലിയാർ, നിസാമോൾ ഇസ്മായിൽ, പഞ്ചായത്ത് സെക്രട്ടറി എം.എം. ഷംസുദ്ദീൻ, ശാമില ഷാഫി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.