പൊതുമേഖല: സര്‍ക്കാര്‍ നയം വിജയം കാണുന്നു -മന്ത്രി എം.എം. മണി അങ്കമാലി: പൊതുമേഖലയെ വളര്‍ച്ചയുടെ പടവുകളിലെത്തിക്കാനുള്ള ഇടതുസര്‍ക്കാര്‍ നയം വിജയം കാണുന്നതായി മന്ത്രി എം.എം. മണി. നഷ്ടത്തിനൊപ്പം അനാഥത്വവും പേറിയിരുന്ന സംസ്ഥാനത്തെ പല പൊതുമേഖല സ്ഥാപനങ്ങളും ഇൗ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പ്രതാപം വീണ്ടെടുത്തുവരുകയാണ്. കേരള സര്‍ക്കാറിെൻറ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എറണാകുളം, ഇടുക്കി ജില്ലകളിലെ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ വിവിധ ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പൊതുമേഖല സ്ഥാപനങ്ങളും തൊഴിലാളികളും അര്‍പ്പിക്കുന്ന പ്രതീക്ഷ നിറവേറ്റാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. 502 പേര്‍ക്കാണ് ആനുകൂല്യം വിതരണം ചെയ്തത്. 14,000 രൂപവീതം 270 പേര്‍ക്ക് പ്രസവ ധനസഹായമായി 40.5 ലക്ഷവും 229 പേര്‍ക്ക് വിവാഹ ധനസഹായമായി 6.56 ലക്ഷവും മൂന്ന് പേര്‍ക്ക് സ്കോളര്‍ഷിപ് ഇനത്തില്‍ 3000 രൂപ വീതവുമാണ് നല്‍കിയത്. എസ്.എന്‍.ഡി.പി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ റോജി എം. ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബോര്‍ഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ആര്‍.ഹരികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബോര്‍ഡ് ചെയര്‍മാന്‍ ചാണ്ടി പി. അലക്സാണ്ടര്‍, മെംബര്‍ സാജു തോമസ്, ബാംബൂ കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.ജെ. ജേക്കബ്, മുന്‍ മന്ത്രി ജോസ് തെറ്റയില്‍, നഗരസഭ കൗണ്‍സിലര്‍ റീത്താ പോള്‍, മാനേജിങ് ഡയറക്ടര്‍ എ.എം. അബ്ദുല്‍ റഷീദ്, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വി.ഡി. ജോസഫ്, ബോര്‍ഡ് മെംബര്‍മാരായ ടി.പി. ദേവസിക്കുട്ടി, കുമ്പളം രാജപ്പന്‍, കെ.കെ. ചന്ദ്രന്‍, കെ.കെ. ഷിബു, കെ.എസ്. ഷാജി, കെ.ജി. ബാബു, കെ.സി. ഫ്രാന്‍സിസ്, പി.ടി. വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.