വർഗീയ സ്വഭാവമുള്ള വിദ്യാർഥി സംഘടനകളെ നിരോധിക്കണം -ജസ്റ്റിസ് െകമാൽ പാഷ കായംകുളം: വർഗീയ സ്വഭാവമുള്ള വിദ്യാർഥി സംഘടനകളെ കലാലയങ്ങളിൽ നിരോധിക്കണമെന്ന് ജസ്റ്റിസ് െകമാൽ പാഷ. കായംകുളം മുസ്ലിം വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച പ്രതിഭകളെ ആദരിക്കലും സിവിൽ സർവിസ് മോട്ടിവേഷൻ ക്ലാസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃപ്രസ്ഥാനങ്ങൾക്ക് വിദ്യാർഥി സംഘടനകളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ നിരോധിക്കുന്നതാണ് നല്ലത്. മഹാരാജാസിലെ അഭിമന്യുവിെൻറ കൊലപാതകം മുസ്ലിം സമുദായത്തിന് അപമാനകരമാണ്. ഇസ്ലാമിക വിശ്വാസം വെച്ചുപുലർത്തുന്നവർക്ക് ഒരാളെയും കൊല്ലാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സൊസൈറ്റി പ്രസിഡൻറ് യു.എ. റഷീദ് ചീരാമത്ത് അധ്യക്ഷത വഹിച്ചു. എം.എസ്.എം കോളജ് ഗവേണിങ് ബോഡി ചെയർമാൻ പി.എ. ഹിലാൽ ബാബു ഉപഹാരം നൽകി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി ജയദേവ് ആദരവും പ്രഫ. അബ്ദുൽ റസാഖ്കുഞ്ഞ് അവാർഡും വിതരണം ചെയ്തു. പ്രഫ. എ. ഷാജഹാൻ, കെ.എച്ച്. ബാബുജാൻ, എ. ഇർഷാദ്, യു. മുഹമ്മദ്, എ.ജെ. ഷാജഹാൻ, എ. അബ്ദുൽ ജലീൽ, ഷമീം ചീരാമത്ത്, ഒ. അബ്ദുൽ റഹീം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.