കാനഡയിലെ സോഷ്യല്‍ വര്‍ക്‌സ് കൗണ്‍സിലിൽ മലയാളി സാന്നിധ്യം

കൊച്ചി: കാനഡയിലെ സോഷ്യല്‍ വര്‍ക്കര്‍മാരുടെ രജിസ്‌ട്രേഷനും പ്രാക്ടീസും സംബന്ധിച്ച് നയങ്ങളും ചട്ടങ്ങളും രൂപവത്കരിക്കുന്ന ഉന്നതസമിതിയിലേക്ക് മലയാളി അധ്യാപകന്‍ തെരഞ്ഞെടുക്കപ്പെട്ടു. ആല്‍ബര്‍ട്ട പ്രോവിന്‍സിലെ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ വര്‍ക്സ് അംഗമായാണ് മലയാളിയായ ഡോ. പി.വി. ബൈജു തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടുവര്‍ഷമാണ് കാലാവധി. പുതിയ കുടിയേറ്റക്കാരായ സോഷ്യല്‍ വര്‍ക്കര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ വര്‍ക്‌സിന് അധികാരമുണ്ട്. അഞ്ചുവര്‍ഷമായി എഡ്മൻറണ്‍ റെഡ് ഡീര്‍ കോളജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം അധ്യാപകനായി സേവനം ചെയ്യുന്ന ഇദ്ദേഹം എറണാകുളം കാഞ്ഞൂര്‍ പൈനാടത്ത് കുടുംബാംഗമാണ്. സോഷ്യല്‍ വര്‍ക്കില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഇദ്ദേഹം ഇന്ത്യയിലെ സന്നദ്ധസംഘടനകളുടെ പങ്കാളിത്താധിഷ്ഠിത വികസന രീതികളെക്കുറിച്ച് ഗ്രന്ഥം രചിച്ചിട്ടുണ്ട്. എഡ്മൻറണിലെ മലയാളികളുടെ സംഘടനയായ പെരിയാര്‍ തീരത്തി​െൻറ പ്രസിഡൻറാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.