അങ്കമാലി: തുറവൂർ സർക്കാർ ആശുപത്രിയിൽ കിടത്തിച്ചികിത്സ പുന രാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രക്ഷോഭത്തിലേക്ക്. 40 കിടക്കകളുള്ള രണ്ട് വാർഡ് ഉണ്ടായിട്ടും ജനങ്ങൾക്ക് ഒരു ഗുണവും ഇല്ല. ലക്ഷങ്ങൾ മുടക്കി നിർമിച്ച ഓപറേഷൻ തിയറ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കാതെ കിടന്ന് നശിക്കുന്നു. തുറവൂർ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആശുപത്രിയിൽ ദിവസവേതനത്തിന് ഡോക്ടർമാരെ ഉടൻ നിയമിക്കാൻ നടപടി എടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ വിവിധ മേഖലകളിൽ പനി പടർന്ന് പിടിച്ചിട്ടും കൊതുകുനിവാരണത്തിന് നടപടി എടുക്കാത്തതിൽ യോഗം പ്രതിഷേധിച്ചു. ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ പഞ്ചായത്ത് ഒാഫിസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കാൻ തീരുമാനിച്ചു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ.ടി. ഷാജി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് പി.എൻ. സതീശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ബിജു പുരുഷോത്തമൻ, കെ.ജി. ഷാജി, ബാബു ശിവജിപുരം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.