പോളി കെ. അയ്യമ്പിള്ളിക്ക് ആയിരങ്ങളുടെ അന്ത്യാഞ്​ജലി

അങ്കമാലി: ബുധനാഴ്ച അന്തരിച്ച പെന്‍ ബുക്സ് ഉടമ േപാളി കെ. അയ്യമ്പിള്ളിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. മൃതദേഹം സൂക്ഷിച്ച അങ്കമാലി എല്‍.എഫ് ആശുപത്രിയിലും പൊതുദർശനത്തിനുവെച്ച ആലുവ വെളിയത്തുനാടിലെ വസതിയിലും പ്രമുഖരടക്കം ആദരാഞ്ജലി അർപ്പിക്കാനെത്തി. ഉച്ചക്ക് ഒേന്നാടെ പുത്തന്‍കുരിശ് ക്രിസ്ത്യന്‍ സെമിത്തേരിയിലായിരുന്നു സംസ്കാരം. സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനുവേണ്ടി ജില്ല സെക്രട്ടറി സി.എന്‍. മോഹനന്‍ റീത്ത് സമര്‍പ്പിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്ത്യോപചാരമര്‍പ്പിച്ചു. എം.എൽ.എമാരായ എസ്. ശര്‍മ, റോജി എം. ജോണ്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബി.എ. അബ്ദുല്‍ മുത്തലിബ്, കെ. ബാബു, ജോസ് തെറ്റയില്‍, കവി മുരുകന്‍ കാട്ടാക്കട, ബെന്നി ബഹനാന്‍, കെ. ചന്ദ്രന്‍പിള്ള, വി.എം. സലിം, കെ.കെ. ഷിബു, ടി.കെ. മോഹനന്‍, കെ.ജെ. ജേക്കബ്, അങ്കമാലി നഗരസഭ ചെയർപേഴ്സൻ എം.എ. ഗ്രേസി, േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോള്‍, കെ.കെ. കര്‍ണന്‍, ഫാ. സ്കറിയ എം. ആലുക്കല്‍ റമ്പാന്‍, ഫാ. വര്‍ഗീസ് അരീക്കല്‍ കോർ എപ്പിസ്കോപ്പ, തുറവൂര്‍ പഞ്ചായത്ത് പ്രസിഡൻറ് കെ.വൈ. വര്‍ഗീസ്, സാജു പോള്‍, ഡി.ആര്‍. പിഷാരടി, എ. ജയശങ്കര്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.