ഓഖി ദുരിതബാധിതർക്ക് ദുരിതാശ്വാസം ലഭ്യമാക്കണം -എം.പി അമ്പലപ്പുഴ: ഓഖി ദുരിതബാധിതർക്ക് കേന്ദ്ര പാക്കേജ് ഉൾപ്പെടെ ദുരിതാശ്വാസം ലഭ്യമാക്കാൻ നടപടി വേണമെന്ന് കെ.സി. വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. ദുരിതാശ്വാസത്തിനായി ലഭിച്ച കേന്ദ്ര വിഹിതം അപര്യാപ്തമാണെന്നും കൂടുതൽ സഹായം ലഭിക്കുന്നതിന് സംസ്ഥാനം കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്നും തിരുവനന്തപുരത്ത് ചേർന്ന എം.പിമാരുടെ യോഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. കാട്ടൂരിൽനിന്ന് കടലിൽ പോയ അഞ്ചുപേരെ കാണാതാവുകയും പിന്നീട് അവർ തിരിച്ചെത്തുകയുമായിരുന്നു. എന്നാൽ, മത്സ്യബന്ധനത്തിന് ആവശ്യമായ വള്ളവും വലയും ഉൾപ്പെടെ ജീവനോപാധികൾ നഷ്ടപ്പെട്ടവർക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ല. അമ്പലപ്പുഴ-തുറവൂർ-കുമ്പളം റെയിൽ പാത ഇരട്ടിപ്പിക്കുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ ത്വരിതപ്പെടുത്തണം. പാത ഇരട്ടിപ്പിക്കലിന് ആവശ്യമായ പകുതി തുക സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര നിബന്ധന പദ്ധതി വൈകാൻ കാരണമാകുന്ന സാഹചര്യത്തിൽ ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാറുമായി ചർച്ച നടത്തി അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നും പാത ഇരട്ടിപ്പിക്കൽ മുൻഗണന നൽകി അടിയന്തരമായി നടപ്പാക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ദേശീയപാതക്കായി സ്ഥലം ഏറ്റെടുക്കുന്നതിൽ മതിയായ നഷ്ടപരിഹാരം നൽകാൻ നടപടിയെടുക്കണം. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിെൻറ പ്രവർത്തനങ്ങൾ വിപുലമാക്കാൻ കേന്ദ്ര സർക്കാറിൽ ഇടപെടലുകൾ നടത്തണം. കേന്ദ്ര വിഹിതം അനുവദിച്ച നങ്ങ്യാർകുളങ്ങര, എഴുപുന്ന ലെവൽ ക്രോസുകളിൽ മേൽപാലം നിർമാണം ഉടൻ ആരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അർത്തുങ്കൽ തുറമുഖ വികസനം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സംസ്ഥാന സർക്കാറിെൻറ പദ്ധതി നിർദേശങ്ങൾ എത്രയുംവേഗം കേന്ദ്രത്തിന് സമർപ്പിച്ച് അംഗീകാരം നേടണമെന്നും എം.പി ആവശ്യപ്പെട്ടു. കാര്‍മലില്‍ ഗ്രാേജ്വഷൻ സെറിമണി ആലപ്പുഴ: പുന്നപ്ര കാര്‍മല്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആൻഡ് ടെക്നോളജിയില്‍ ഗ്രാേജ്വഷൻ സെറിമണി -2018 നടന്നു. കാര്‍മല്‍ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ ഫാ. മാത്യു അറേക്കളം അധ്യക്ഷത വഹിച്ചു. കൊച്ചി സര്‍വകലാശാലയുടെയും കേരള സാങ്കേതിക സര്‍വകലാശാലയുടെയും വൈസ്ചാന്‍സലര്‍ ഡോ. ജെ. ലത ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സെൻറ് ജോസഫ്സ് പ്രൊവിന്‍ഷ്യാല്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ മുഖ്യപ്രഭാഷണം നടത്തി. കോളജ് ഡയറക്ടര്‍ ഫാ. ബിജോ മറ്റപ്പറമ്പില്‍, ടി.കെ.എം എന്‍ജിനീയറിങ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. ബാലചന്ദ്രശര്‍മ എന്നിവര്‍ സംസാരിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. പോള്‍ കെ. മാത്യു സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ പ്രഫ. ടിബിന്‍ തേക്കില്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.