ആലപ്പുഴ: എറണാകുളം മഹാരാജാസ് േകാളജിൽ ഉണ്ടായ ദാരുണമായ സംഭവത്തിെൻറ മറവിൽ പൊലീസിനെ ഉപയോഗിച്ച് എസ്.ഡി.പി.െഎയെ വേട്ടയാടുകയാണ് ഭരണകൂടമെന്ന് എസ്.ഡി.പി.െഎ ആലപ്പുഴ ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. സി.പി.എം രാഷ്ട്രീയ വിരോധം തീർക്കുകയാണ്. എറണാകുളം ജില്ലയിലുണ്ടായ സംഭവം മറ്റ് ജില്ലകളിലേക്കുകൂടി വ്യാപിപ്പിച്ച് കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. എസ്.ഡി.പി.െഎക്ക് ഒരു ബന്ധവുമില്ലാത്ത സംഭവത്തിൽ പ്രവർത്തകരെ വ്യാപകമായി കസ്റ്റഡിയിൽ എടുത്തും ഒാഫിസുകൾ റെയ്ഡ് ചെയ്തും പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് എസ്.ഡി.പി.െഎ ജില്ല പ്രസിഡൻറ് വി.എം. ഫഹദും ജനറൽ സെക്രട്ടറി എം. സാലിയും വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സംഭവത്തിലെ പ്രതികളെ പിടികൂടുകയും ശിക്ഷിക്കുകയും വേണമെന്ന് വ്യക്തമാക്കിയ നേതാക്കൾ എസ്.ഡി.പി.െഎയുെട വിദ്യാർഥി പ്രസ്ഥാനമല്ല കാമ്പസ് ഫ്രണ്ട് എന്ന് ആവർത്തിച്ചു. രക്തസാക്ഷികെള സൃഷ്ടിച്ച് അതിൽനിന്ന് രാഷ്ട്രീയ നേട്ടം കൊയ്യുന്ന സി.പി.എമ്മിെൻറ ശൈലി അപകടകരമാണ്. കേരളത്തിലെ ഏറ്റവുമധികം കൊലപാതകം സ്വന്തം അക്കൗണ്ടിൽ ഉള്ള പാർട്ടിയാണ് സി.പി.എം. മേധാവിത്വം നിലനിർത്താൻ സി.പി.എം സ്വീകരിക്കുന്ന ജനാധിപത്യവിരുദ്ധമായ നിലപാടുകളാണ് പലപ്പോഴും സംഘർഷത്തിലേക്ക് എത്തിക്കുന്നത്. എറണാകുളം സംഭവം എസ്.ഡി.പി.െഎയുടെ തലയിൽ കെട്ടിെവച്ച് പാർട്ടിയുടെ ജനസമ്മിതി കുറക്കാമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്. അതിനായി ഭരണത്തെ ദുരുപയോഗം ചെയ്യുന്നത് വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമാണ്. എസ്.ഡി.പി.െഎയുടെ മണ്ണഞ്ചേരി വാർഡ് മെംബറായ കിഷോർ കുമാർ അടക്കമുള്ള ആളുകളെയാണ് കഴിഞ്ഞ ദിവസം മുതൽ കസ്റ്റഡിയിൽ വെച്ചിരിക്കുന്നത്. പൊലീസിെൻറ അന്യായ വേട്ട അവസാനിപ്പിച്ചിെല്ലങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭപരിപാടികൾക്ക് പാർട്ടി നേതൃത്വം കൊടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ജില്ല സെക്രട്ടറി ഇബ്രാഹീം വണ്ടാനവും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.