വായ്​പ കുടിശ്ശികയുടെ പേരിൽ തട്ടിപ്പ്​: സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ ഹരജി

കൊച്ചി: വായ്‌പ കുടിശ്ശികയുടെ പേരിൽ ഏറ്റെടുത്ത ഭൂമി തുച്ഛമായ വിലയ്ക്ക് വിറ്റഴിച്ച് ബാങ്കുകൾ നടത്തുന്ന തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇരയുടെ ഹരജി. ബാങ്ക് ഒാഫിസർമാർ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരുൾപ്പെട്ട ഭൂമാഫിയയുമായി ഒത്തുകളിച്ച് വായ്പക്കാരെ കുടിയിറക്കുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ സി.ബി.െഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കളമശ്ശേരി സ്വദേശിനി പ്രീത ഷാജിയാണ് ഹൈകോടതിയെ സമീപിച്ചത്. 2.5 കോടി വില വരുന്ന 18.5 സ​െൻറ് സ്ഥലം വായ്പ കുടിശ്ശികയുടെ പേരിൽ ഏറ്റെടുത്ത് 37.8 ലക്ഷം രൂപക്ക് ബാങ്ക് വിൽപന നടത്തിയതിലൂടെ കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബാംഗമാണ് ഹരജിക്കാരി. എറണാകുളം ജില്ലയിൽമാത്രം ഇത്തരം 17 പരാതികൾ നിലവിലുണ്ട്. നിയമസഹായ അതോറിറ്റിയും മനുഷ്യാവകാശ കമീഷനും ഇടപെെട്ടങ്കിലും ഫലമുണ്ടായില്ല. വായ്പ തട്ടിപ്പി​െൻറ പേരിൽ ഭൂമി നഷ്ടമായ നിരവധി പേർ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇക്കാര്യം നിയമസഭയിലുൾപ്പെടെ ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല. ബാങ്കുകളുടെ തട്ടിപ്പിനെക്കുറിച്ച് തുറന്നുപറഞ്ഞ ബാങ്ക് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്യേണ്ടിവന്ന അവസ്ഥയുണ്ടായെന്നും ഹരജിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.