കൊച്ചി : കുപ്പിവെള്ള വ്യവസായത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കത്തെ അതിശക്തമായി ചെറുക്കുമെന്ന് കേരള പാക്കേജ്ഡ് ഡ്രിങ്കിങ്ങ് വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.ഡി.എ). ഫുഡ് സേഫ്റ്റി കമീഷണറുടെ പേരില്‍ വ്യാജ വാര്‍ത്തകളാണ് നവ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഫുഡ് സേഫ്റ്റി അധികൃതരുടെ പരിശോധനകളില്‍ ഏതെങ്കിലും ബ്രാന്‍ഡുകളില്‍ മായം കണ്ടെത്തുകയോ, കോളിഫോം ബാക്ടീരിയ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് അവർ പറഞ്ഞു. ചില ബ്രാന്‍ഡുകളെ കരുതിക്കൂട്ടി ആക്രമിക്കുന്നത് സ്ഥാപിത താല്‍പര്യം മുന്‍ നിർത്തിയാണെന്ന് അസോസിയേഷൻ പ്രസിഡൻറ് രാജീവ് മേനോന്‍ പറഞ്ഞു. വാട്‌സ്ആപ്പിലൂടെ വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്കും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യ രക്ഷാധികാരി ജേക്കബ് അബ്രാഹം പറഞ്ഞു. പുനരുപയോഗ യോഗ്യമായ പെറ്റ് ബോട്ടിലുകളാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. മാലിന്യമുക്ത കേരളത്തിന് ഉപയോഗ ശൂന്യമാക്കിയ (ക്രഷ്ഡ്) കുപ്പികള്‍ ചില്ലറ വ്യാപാരികളില്‍നിന്ന് സംഘടനയുടെ നേതൃത്വത്തില്‍ സമാഹരിക്കുന്നതിനുള്ള പദ്ധതി വിഭാവനം ചെയ്തുവരുന്നതായും സെക്രട്ടറി പി.വിബിന്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ട്രഷറര്‍ തമീസ് മുഹമ്മദ്, വൈസ് പ്രസിഡൻറ് വി.പി. മനോജ് കുമാര്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.